ഏഷ്യകപ്പിനുള്ള വരവറിയിച്ച് റിങ്കുസിങ്ങിന്റെ വെടിക്കെട്ട്; 48 ബോളിൽ 108 റൺസ്

യു.പി: ഏഷ്യാകപ്പിനായുള്ള ടീമിൽ ഇടം നേടിയ റിങ്കുസിങ് ഇന്ന​െല നടന്ന ഉത്തർപ്രദേശ് ടി20 ലീഗിൽ സെഞ്ച്വറിയോടെ വരവറിയിക്കുകയായിരുന്നു.കഴിഞ്ഞ സീസണുകളുടെ അവസാനങ്ങളിൽ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു റിങ്കുസിങ്ങിന്റെ ബാറ്റിങ് ​പ്രകടനം.

ഐപിഎല്ലിൽ അടക്കം ഫോമിലല്ലായിരുന്നതിനാൽതന്നെ തുടർന്നുള്ള മൽസരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം നേടാനുമായിരുന്നില്ല. ക്രീസിലെത്തിയാൽ നേരിടുന്ന പന്തുക​െള ഗാലറിയി​േലക്ക് തൂക്കുന്നു പഴയ റിങ്കുവിനെയാണ് ഇന്നലെ യുപിയിൽ ക​ാണാനായത്. എക്കാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മീററ്റ് മാവ്റിക്സും ഗോരഖ്പുർ ലയൺസും തമ്മിൽ നടന്ന മൽസരത്തിലായിരുന്നു മാവ്റിക്സ് ക്യാപ്റ്റന്റെ മിന്നുന്ന പ്രകടനം. ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്ത ഗോരഖ്പുർ ലയൺസ് ഇരുപത് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.

ലയൺസ് ക്യാപ്റ്റൻ ധ്രുവ് ജുറേലിന്റേയും നിശാന്ത് കുശ് വാഹയുടെയും ശിവം ശർമയു​െടയും ബാറ്റിങ് മികവിലായിരുന്നു ലയൺസ് സ്കോർ 167 എത്തിച്ചത്. മാവ്റിക്സിനായി ​ വിശാൽ ചൗധരിയും വിജയ്കുമാറും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി. ജിഷാൻ അൻസാരി രണ്ടും യഷ് ഗാർഗ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മീററ്റ് മാവ്റിക്സിന്റെ തുടക്കം മോശമായിരുന്നെങ്കിലും (എട്ടോവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മുപ്പത്തിയെട്ട് റൺസ്) പിന്നീടെത്തിയ ക്യാപ്റ്റന്റെ ഫോറുകളും സിക്സറുകളുമടങ്ങിയ വെടിക്കെട്ട് ബാറ്റിങ്ങിൽ ടീം വിജയതീരമണയുകയായിരുന്നു.

പുറത്താകാതെ ​48 ബോളിൽനിന്ന് ഏഴുഫോറുകളും എട്ട് സിക്സറുകളുമടങ്ങുന്നതായിരുന്നു മീററ്റ് മാവ്റിക്സ് ക്യാപ്റ്റൻ റിങ്കു സിങ്ങിന്റെ അപരാജിത ബാറ്റിങ്. വരുന്ന ഏഷ്യകപ്പിലേക്കുള്ള ത​െൻറ വരവി​െൻറ സാമ്പ്ൾ വെടിക്കെട്ടായിവേണം ഇൗ ബാറ്റിങ്ങിനെ കാണാൻ. ശക്തമായ ഷോട്ടുകളുതിർക്കുന്ന റിങ്കുവിന് ആദ്യ ഇലവനിൽ സ്‍ഥാനം കിട്ടുമോയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

Tags:    
News Summary - Rinkusing's fireworks ahead of the Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.