ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പോ​ർ​ചു​ഗ​ലി​നെ​തി​രെ ഖ​ത്ത​റി​ന്റെ മ​ത്സ​രം

ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ: ഖ​ത്ത​റി​ന് നി​രാ​ശ​യു​ടെ ദി​നം

പി​ങ്ടാ​ൻ (ചൈ​ന): ചൈ​ന​യി​ൽ ന​ട​ക്കു​ന്ന 11ാമ​ത് ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ര​ണ്ടാം റൗ​ണ്ടി​ൽ ​വെ​ള്ളി​യാ​ഴ്ച ഖ​ത്ത​റി​ന് നി​രാ​ശ​യു​ടെ ദി​നം. അ​ർ​ജ​ന്റീ​ന​യോ​ടും പോ​ർ​ചു​ഗ​ലി​നോ​ടും ടീം 2-1​ന് കീ​ഴ​ട​ങ്ങി. ര​ണ്ട് ക​ളി​യി​ലും നി​ർ​ഭാ​ഗ്യം കൊ​ണ്ടാ​ണ് ഖ​ത്ത​ർ തോ​ൽ​വി രു​ചി​ച്ച​ത്.

അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ ആ​ദ്യ സെ​റ്റ് 20-18ന് ​അ​ടി​യ​റ വെ​ച്ച ഖ​ത്ത​ർ ര​ണ്ടാം സെ​റ്റി​ൽ 17 -16ൽ ​പൊ​രു​തി ജ​യി​ച്ചു. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു അ​ർ​ജ​ന്റീ​ന​യു​ടെ ജ​യം. പോ​ർ​ചു​ഗ​ലി​നെ​തി​രെ ആ​ദ്യ സെ​റ്റ് ഖ​ത്ത​റാ​ണ് ജ​യി​ച്ച​ത് (സ്കോ​ർ 20-18).

ര​ണ്ടാം സെ​റ്റ് പോ​ർ​ചു​ഗ​ൽ ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ചു (23-18). നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം​ സെ​റ്റി​ൽ ഈ ​ക​ളി​യി​ലും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ഖ​ത്ത​ർ ക​ളി കൈ​വി​ട്ട​ത്. ക​ളി​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യെ​ങ്കി​ലും സ്കോ​ർ ചെ​യ്യു​ന്ന​തി​ലെ വീ​ഴ്ച ടീ​മി​ന് വി​ന​യാ​യി. ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചാം സ്ഥാ​നം നേ​ടി​യ ഖ​ത്ത​റി​ന് ഇ​ത്ത​വ​ണ ആ ​നേ​ട്ടം നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Tags:    
News Summary - World Beach Handball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.