പഹൽഗാം ഭീകരാക്രമണം: പാകിസ്താനിൽ നടക്കുന്ന വോളിബാൾ ടൂർണമെന്‍റിൽ നിന്ന് ഇന്ത്യ പിന്മാറി

ലാഹോർ: പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ വോളിബാൾ ടൂർണമെന്‍റിൽ നിന്ന് ഇന്ത്യ ടീം പിന്മാറി. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ വോളിബാൾ ടീം പിന്മാറിയത്.

ഇന്ത്യ പിന്മാറിയ വിവരം പാകിസ്താൻ വോളിബാൾ ഫെഡറേഷൻ (പി.വി.എഫ്) ഉദ്യോഗസ്ഥൻ അബ്ദുൽ അഹദ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 22 കളിക്കാർ ഉൾപ്പെടെ 30 അംഗ ഇന്ത്യൻ സംഘം ടൂർണമെങ്കിൽ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, പഹൽഗാം സംഭവത്തിന് പിന്നാലെ ടീമിന് ടൂർണമെങ്കിൽ പങ്കെടുക്കാനുള്ള അനുമതി റദ്ദാക്കിയതായി ഇന്ത്യൻ വോളിബാൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം പിന്മാറിയതിൽ നിരാശയുണ്ടെന്നും പകരം അഫ്ഗാനിസ്താനെയോ ശ്രീലങ്കയെയോ മത്സരിപ്പിക്കുമെന്നും അഹദ് വ്യക്തമാക്കി.

മെയ് 28ന് ഇസ്ലാമാബാദിലെ ജിന്ന കോംപ്ലക്സിൽ വച്ചാണ് സെൻട്രൽ ഏഷ്യൻ വോളിബാൾ ടൂർണമെന്‍റ് നടക്കുന്നത്. ഇറാൻ, തുർക്ക്മെനിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളുടെ വോളിബാൾ ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുക്കും.

തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ്രമുഖ വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​ഹ​ൽ​ഗാ​മി​ൽ സഞ്ചാരി​ക​ൾ​ക്ക് ​നേ​രെ ഏപ്രിൽ 22ന് നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്രദേശവാസി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റു.

ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ന്ന​തു​ വ​രെ​യാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത്. പാ​കി​സ്താ​ൻ പൗ​ര​ന്മാ​രു​ടെ സാ​ർ​ക്ക് വി​സ റ​ദ്ദാ​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

അ​ട്ടാ​രി​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റ് ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടും. ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​നി​ലെ പ്ര​തി​രോ​ധ, സൈ​നി​ക, നാ​വി​ക, വ്യോ​മ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ​ക്ക് ഇ​ന്ത്യ വി​ടാ​ൻ ഒ​രാ​ഴ്ച സ​മ​യ​മ​നു​വ​ദി​ച്ചു. ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ ​നി​ന്ന് ഇ​ന്ത്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ൻ​വ​ലി​ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Pahalgam Terror Attack: India withdraw team from Volleyball tournament in Islamabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.