സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ സ്വർണം നേടുന്ന മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ് സുൽത്താൻ ചിത്രം . ബൈജു കൊടുവള്ളി
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ് . ആദ്യ രണ്ടു സ്വർണവും മലപ്പുറം ജില്ലക്കാണ്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ് സുൽത്താനാണ് ട്രാക്കിലെ ആദ്യ സ്വർണം സ്വന്തമാക്കിയത്.
പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ കെ.പി ഗീതുവും സ്വർണം നേടി.
ജൂനിയർ ആൺ കുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടുന്ന പാലക്കാട് മുണ്ടൂർ എച്ച്.എസ്.എസിെല എസ്.ജഗനാഥൻ
അതേ സമയം, ജൂനിയർ ആൺ കുട്ടികളുടെ 3000 മീറ്ററിൽ മുണ്ടൂർ എച്ച്.എസ്.എസിെല എസ്.ജഗനാഥൻ പാലക്കാടിനായി ആദ്യ സ്വർണം നേടി.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തിത്തിൽ വെള്ളിയും വെങ്കലവും പാലക്കാട് നേടി. മുണ്ടൂർ എച്ച്.എസ്.എസിെല അനശ്വര വെള്ളിയും പത്തിരിപ്പാല ജി.എച്ച്.എസ്.എസിലെ ഗായത്രി സുരേഷ് വെങ്കലവും നേടി.
സ്കൂളുകളിൽ രണ്ടു സ്വർണവും ഒരു വെള്ളിയും നേടി 13 പോയിന്റുമായി പാലക്കാട് മുണ്ടൂർ എച്ച്.എസാണ് മുന്നിട്ടുനിൽക്കുന്നത്. മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസ് ഒരു സ്വർണവും ഒരു വെള്ളിയുമായി രണ്ടാമതും ഒരു സ്വർണവും ഒരു വെങ്കലവുമായി മലപ്പുറം ഐഡിയൽ കടകശ്ശേരി മൂന്നാമതും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.