ജാവലിൻ താരം നീരജ് ചോപ്ര വിവാഹിതനായി

ജാവലിൻ താരവും ഒളിമ്പിക്സിൽ മെഡൽ നേടിയ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. മുൻ ടെന്നീസ് താരം ഹിമാനി മോറാണ് വധു. ജനുവരി 19ന് ഹിമാചൽപ്രദേശിലെ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നീരജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം നടന്ന വിവരം അറിയിച്ചത്.

ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങിയെന്ന് വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നീരജ് ഇൻസ്റ്റഗ്രാം കുറിച്ചു. എല്ലാവരും ഒന്നിച്ചെത്തി തങ്ങളെ അനുഗ്രഹിച്ചതിൽ സന്തോഷമുണ്ടെന്നും നീരജ് ചോപ്ര വ്യക്തമാക്കി. അതേസമയം, വിവാഹത്തെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും നീരജ് പുറത്ത് വിട്ടിട്ടില്ല.


 



വിവാഹത്തിന് മുമ്പ് അമ്മയുടെ അനുഗ്രഹം വാങ്ങുന്ന നീരജ് ചോപ്രയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യക്കായി തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും നീരജ് ചോപ്ര മെഡൽ നേടിയിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഇന്ത്യക്കായി ആദ്യമായി സ്വർണം നേടുന്ന വ്യക്തിയാണ് നീരജ് ചോപ്ര.


ഹരിയാനയിലെ സോനിപത്തിൽ നിന്നുള്ള​ ടെന്നീസ് താരമാണ് ഹിമാനി. ലൂസിയ യുനിവേഴ്സിറ്റി, ഫ്രാങ്ക്‍ലിൻ പിയേഴ്സ് യൂനിവേഴ്സിറ്റി, അമേരിക്കയിലെ ന്യൂ ഹാംസ്ഫിയർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളായിരുന്നു ഹിമാനിയുടെ പഠനം. നിരവധി പ്രമുഖരാണ് നീരജിന്റെ വിവാഹത്തിൽ ആ​ശംസ അറിയിച്ച് രംഗത്തെത്തിയത്.

News Summary - Double Olympic Medallist Neeraj Chopra Gets Married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.