വിബിംൾഡൺ; ഇഗ, ദ്യോകോവിച്ച് മൂന്നാം റൗണ്ടിൽ

ല​ണ്ട​ൻ: നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ. മു​ൻ ലോ​ക ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യ ചെ​ക്കി​യ​യു​ടെ ക​രോ​ലി​ന പി​ൽ​സ്കോ​വ​യെ നേ​രി​ട്ടു​ള്ള ​സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ഗ തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 6-1, 6-3. ഫി​ലി​പ്പൈ​ൻ​സി​ന്റെ അ​ല​ക്സാ​ൻ​ഡ്ര ഈ​ല​യാ​ണ് മൂ​ന്നാം റൗ​ണ്ടി​ലെ എ​തി​രാ​ളി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 25ാം ഗ്രാ​ന്റ്സ്ലാ​മും എ​ട്ടാം വിം​ബി​ൾ​ഡ​ൺ കി​രീ​ട​വും ല​ക്ഷ്യ​മി​ട്ടെ​ത്തി​യ സെ​ർ​ബി​യ​യു​ടെ മു​ൻ ​ജേ​താ​വ് നൊ​വാ​ക് ദ്യോ​കോ​വി​ച്ചും മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. ഗ്രീ​സി​ന്റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ 6-3, 6-4, 6-2 എ​ന്ന സ്കോ​റി​നാ​ണ് ദ്യോ​കോ​വി​ച്ച് കീ​ഴ​ട​ക്കി​യ​ത്.

Tags:    
News Summary - Wimbledon Update: Iga Świątek and Novak Djokovic Advance to the Third Round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.