ഓസ്‌ലോ (നോർവേ): നോർവേ ചെസ് ടൂർണമെന്‍റിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്നാനന്ദ. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്‍റ് കെയ്മറെയാണ് 20കാരൻ പരാജയപ്പെടുത്തിയത്. 18 പോയന്റ് കരസ്ഥമാക്കിയായിരുന്നു കിരീടം. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോ കൈവരിക്കാനാകാത്ത നേട്ടമാണ് ചെന്നൈക്കാരൻ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ 17ഉം ഫ്രാൻസിന്റെ അലിറെസ ഫിറൂജ 15.5 പോയന്റും നേടി യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങളിലെത്തി.
ഗുകേഷിന് ടൂർണമെന്റിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ടൂർണമെന്റിൽ രണ്ട് തവണ പരാജയപ്പെടുത്തിയിരുന്നു പ്രഗ്നാനന്ദ. 13 പോയന്‍റുമായി കാൾസൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗുകേഷ് (8) ആറാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.