Posted On
date_range Updated On
date_range ചെസ്: വെറും കൈയോടെ ഇന്ത്യ
ചെസ് വ്യക്തിഗത ഇനങ്ങളിൽ ഒരു മെഡൽ പോലുമില്ലാതെ ഇന്ത്യ. പുരുഷ വിഭാഗത്തിൽ ഗ്രാൻഡ്മാസ്റ്റർമാരായ വിദിത് ഗുജറാത്തിയും അർജുൻ എറിഗെയ്സിയും 5.5 പോയന്റ് വീതം നേടി യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ അവസാനിപ്പിച്ചു. അവസാന റൗണ്ടിൽ ഉസ്ബകിസ്താന്റെ ജാവോഖിർ സിന്ദറോവിനോട് തോൽക്കുകയായിരുന്നു ഗുജറാത്തി.
എറിഗെയ്സി സമാപന റൗണ്ടിൽ ബംഗ്ലാദേശിന്റെ ഇനാമുൽ ഹുസൈനെ പരാജയപ്പെടുത്തി. വനിതകളിൽ ഡി. ഹരിക ആറ് പോയന്റുമായി നാലാം സ്ഥാനത്ത് അവസാനിപ്പിച്ചു. 2006ലെ ചാമ്പ്യൻ കൊനേരു ഹംപിക്ക് ലഭിച്ചത് ഏഴാം സ്ഥാനം മാത്രം. ചൈനീസ് താരങ്ങളായ വെയ് യി (7.5) പുരുഷന്മാരിലും സൂ ജിനർ (7) വനിതകളിലും സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.