കെയ്‌ലി മക്കിയോൺ ലോക റെക്കോർഡ് തകർത്ത് ഒളിമ്പിക് യോഗ്യത നേടി

ആസ്‌ട്രേലിയൻ ഒളിമ്പിക് നീന്തൽ ട്രയൽസിൽ ലോക റെക്കോർഡ് തകർത്ത് ക്വീൻസ്‌ലൻഡ് നീന്തൽ താരം കെയ്‌ലി മക്കിയോൺ ടോക്കിയോ ഒളിമ്പിക് യോഗ്യത േനടി. വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ 57:45 ആണ് 19കാരിയായ കെയ്‌ലിയുടെ റെക്കോർഡ്.

അമേരിക്കൻ നീന്തൽ താരം റീഗൻ സ്മിത്തിന്‍റെ 57:57 എന്ന റെക്കോർഡ് ആണ് കെയ് ലി തിരുത്തിയത്. 0.12 സെക്കൻഡിന്‍റെ കുറവിലാണ് 100 മീറ്റർ ദൂരം കെയ് ലി പൂർത്തിയാക്കിയത്.

രണ്ടാം സ്ഥാനത്തെത്തിയ ആസ്ട്രേലിയൻ താരം എമിലി സീബോമും ഒളിമ്പിക് യോഗ്യത നേടി. നാലാം തവണയാണ് എമിലി ഒളിമ്പിക് യോഗ്യത നേടുന്നത്. മോളി ഒ കലഗൺ 58.86 സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മാസം സിഡ്നിയിൽ നടന്ന മത്സരത്തിൽ കെയ് ലി, 0.06 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി ലോക റെക്കോർഡ് മറികടന്നിരുന്നു. 

Tags:    
News Summary - Australian swimmer Kaylee McKeown shatters 100m backstroke world record at Olympic trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.