ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് ; നീരജ് ചോപ്രയ്‌ക്ക് സ്വർണം

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.

ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Tags:    
News Summary - Ostrava Golden Spike; Neeraj Chopra wins gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.