കൗർട്ടേൻ ഗെയിംസ്; സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര

കൗർട്ടേൻ (ഫിൻലൻഡ്): ഒളിമ്പിക് സ്വർണ ജേതാവ് ഇന്ത്യയുടെ നീരജ് ചോപ്രക്ക് ഫിൻലൻഡിലെ കൗർട്ടേൻ ഗെയിംസിൽ സ്വർണം. 86.69 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് സ്വർണം സ്വന്തമാക്കിയത്.

മഴയിൽ കുതിർന്ന മൈതാനത്ത് നീരജിന് പക്ഷേ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്താനായില്ല. കഴിഞ്ഞയാഴ്ച ഫിൻലൻഡിൽ തന്നെ നടന്ന പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരം പിന്നിട്ട നീരജ് സ്വന്തം പേരിലെ റെക്കോഡ് മറികടന്നിരുന്നു.

നീരജിനുപിന്നിൽ ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ കെഷ്റോൺ വാൽകോട്ട് (86.64 മീ.) വെള്ളിയും ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (84.75 മീ.) വെങ്കലവും കരസ്ഥമാക്കി. ടോക്യോ ഒളിമ്പിക്സിൽ നീരജ് സ്വർണം നേടിയിരുന്നു.

Tags:    
News Summary - Neeraj Chopra Wins Gold In Kuortane Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT
access_time 2024-05-05 02:12 GMT