Posted On
date_range Updated On
date_range മെഡലുറപ്പിച്ച് ഇന്ദ്രജ, അഞ്ജു, അനശ്വര
കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ ഇടിക്കൂട്ടിൽ കേരളത്തിെൻറ ഇന്ദ്രജാലം തുടരുന്നു. കരുത്തരായ എതിരാളികളെ ഇടിച്ചിട്ട് കെ.എ. ഇന്ദ്രജ, പി.എം. അനശ്വര, അഞ്ജു സാബു എന്നിവർ സെമി പ്രവേശനത്തോടെ മെഡലുറപ്പിച്ചു.
ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് സോണിയ ചഹൽ (57 കിലോ), വേൾഡകപ്പ് ചാമ്പ്യൻ മീനകുമാരി ദേവി (54) എന്നിവരും സെമിയിൽ കടന്നു. മിഡിൽ വെയ്റ്റ് വിഭാഗത്തിൽ പുണെയുടെ മനു ബദാനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് കെ.എ. ഇന്ദ്രജ സെമിയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന സെമിയിൽ ഉത്തർപ്രദേശിെൻറ ഇംറോസ്ഖാനാണ് എതിരാളി.
48 കിലോ ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ അഞ്ജു സാബുവിന് ബീനാ ദേവിയാണ് എതിരാളി. 81 കിലോ ഹെവി വെയ്റ്റ് വിഭാഗത്തിൽ തെലങ്കാനയുടെ നാഗനിക ഗൊണേലയെയാണ് അനശ്വര ഏകപക്ഷീയമായ 5-0 പോയൻറിന് ഇടിച്ചിട്ടത്. സെമിയിൽ ഹരിയാനയിലെ അനുപമയുമായി ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.