പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ; സിം​ബാ​ബ്​‍വെക്കെതിരെയുള്ള ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

ഹ​രാ​രെ: ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ബാ​റ്റ് റ​ൺ​വേ​ട്ട ആ​രം​ഭി​ച്ച​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ന് ശനിയാ​ഴ്ച ഹ​രാ​രെ​യി​ൽ ടോ​സ് വീ​ഴും. വൈ​കു​ന്നേ​രം 4.30 മു​ത​ലാ​ണ് മ​ത്സ​രം.

പ​ര​മ്പ​ര​യി​ലെ ഒ​ന്നാം അ​ങ്ക​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്റെ അ​നാ​യാ​സ ജ​യം നേ​ടി​യ ഇ​ന്ത്യ​ക്ക് ആ​വ​ർ​ത്തി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​വും. അ​യ​ർ​ല​ൻ​ഡി​നും ഇം​ഗ്ല​ണ്ടി​നു​മെ​തി​രാ​യ പ​ര​മ്പ​ര​ക​ളി​ൽ തോ​റ്റ് നാ​ണം​കെ​ട്ട ശ്രേ​യ​സി​നും കൂ​ട്ടു​കാ​ർ​ക്കും തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണ് ഹ​രാ​രെ ന​ൽ​കി​യ​ത്. അ​യ​ർ​ല​ൻ​ഡി​നെ​തി​രെ 2-0ത്തി​നും, ഇം​ഗ്ല​ണ്ടി​നെ​തി​രെ 4-0ത്തി​നു​മാ​യി​രു​ന്നു ട്വ​ന്റി20 പ​ര​മ്പ​ര തോ​ൽ​വി​ക​ൾ. എ​ന്നാ​ൽ, സിം​ബാ​ബ്​‍വെ മ​ണ്ണി​ൽ എ​ല്ലാം മ​റ​ക്കു​ന്ന തു​ട​ക്കം ല​ഭി​ച്ച ലോ​ക​ചാ​മ്പ്യ​ന്മാ​ർ​ക്ക് ബാ​റ്റി​ലും ബൗ​ളി​ലും താ​ളം​ക​ണ്ടെ​ത്താ​നാ​യി. എ​തി​രാ​ളി​ക​ളെ 125ൽ ​ഒ​തു​ക്കി​യ​തി​നു പി​ന്നാ​ലെ, ഏ​ഴ് ഓ​വ​റും ഏ​ഴ് വി​ക്ക​റ്റും ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ക​ളി ജ​യി​ച്ച​ത്.

ഓ​പ​ണ​ർ അ​ഭി​ഷേ​ക് പ​രാ​ജ​യ​മാ​യ​​പ്പോ​ൾ, റെ​ക്കോ​ഡ് കു​റി​ച്ച അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി വൈ​ഭ​വ് പ്ര​തീ​ക്ഷ ന​ൽ​കി. ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രാ​ണ് പി​ന്നീ​ടു​ള്ള ബാ​റ്റി​ങ് ലൈ​ന​പ്പ്. ബൗ​ളി​ങ്ങി​ൽ മാ​യ​ങ്ക് യാ​ദ​വ്, പ്രി​ൻ യാ​ദ​വ് എ​ന്നി​വ​രും ക്യാ​പ്റ്റ​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 

Tags:    
News Summary - India Eye Series Win Against Zimbabwe in 2nd T20I Today in Harare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.