ദേശീയ ഫെഡറേഷൻ കപ്പ് മീറ്റ്: അനീസിനും മരിയക്കും വെങ്കലം

ഭുവനേശ്വർ: ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരങ്ങളായ മുഹമ്മദ് അനീസിനും മരിയ ജെയ്സണിനും വെങ്കലം. പുരുഷ ലോങ് ജംപിൽ 7.81 മീറ്റർ ചാടിയാണ് അനീസ് മൂന്നാമനായത്. തമിഴ്നാടിന്റെ ജെസ്വിൻ ആൽഡ്രിൻ (7.99 മീ.) സ്വർണം നേടി.

വനിത പോൾവോൾട്ടിൽ 3.90 മീറ്റർ ചാടി‍യാണ് മരിയയുടെ നേട്ടം. ദേശീയ റെക്കോഡുകാരി തമിഴ്നാടിന്റെ റോസി മീന പോൾരാജിനാണ് (4.05 മീ.) സ്വർണം. മീറ്റിലെ പ്രധാന ആകർഷണമായ പുരുഷ ജാവലിൻത്രോ ഫൈനൽ അവസാനദിനമായ ബുധനാഴ്ച നടക്കും. ഒളിമ്പിക്-ലോക ചാമ്പ്യൻ നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്.

Tags:    
News Summary - National Federation Cup Meet: Bronze for Anees and Maria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.