ദേശീയ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ്: കേരള വനിതകള്‍ ക്വാർട്ടറിൽ

കൊച്ചി: പ്രഥമ അണ്ടർ-23 3X3 ദേശീയ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം കേരള വനിതകള്‍ നേരിട്ട് ക്വാര്‍ട്ടർ ഫൈനലിലെത്തി. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനത്തിലെ രണ്ട് മത്സരങ്ങളും ജയിച്ച് പൂള്‍ ‘എ’ ചാമ്പ്യന്‍മാരായാണ് ക്വാര്‍ട്ടര്‍ പ്രവേശം.

ആദ്യമത്സരത്തില്‍ ഗോവയെ 21-5ന് തകര്‍ത്ത കേരളം, തുടർന്ന് പഞ്ചാബിനെ പരാജയപ്പെടുത്തി (18-11). ശനിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. കേരളത്തിന്റെ പുരുഷ ടീമും ഇരട്ടജയം നേടി. പൂള്‍ ‘ബി’യില്‍ പോണ്ടിച്ചേരിയെയും (19-12), പഞ്ചാബിനെയും (21-18) തോൽപിച്ചു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ആന്ധ്രയെ തോല്‍പിച്ചാല്‍ ഗ്രൂപ് ചാമ്പ്യന്‍മാരായി ടീമിന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടാം.

Tags:    
News Summary - National Basketball Championship: Kerala women reach quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.