Posted On
date_range Updated On
date_range മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ്: എറണാകുളം ജേതാക്കൾ
കോഴിക്കോട്: സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 364 പോയൻറുമായി എറണാകുളം ജേതാക്കളായി. 334 പോയൻറുള്ള തിരുവനന്തപുരം രണ്ടാം സ്ഥാനവും 303 പോയൻറുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
പുരുഷവിഭാഗത്തിൽ എറണാകുളം 272 പോയൻറുമായാണ് ഒന്നാമതായത്. വനിതകളിൽ 89 പോയൻറുള്ള എറണാകുളം രണ്ടാമതാണ്. 154 പോയൻറുള്ള തിരുവനന്തപുരം വനിതകളിൽ ഒന്നാം സ്ഥാനം നേടി. പുരുഷന്മാരിൽ കോഴിക്കോടിനാണ് രണ്ടാംസ്ഥാനം (272 പോയൻറ്).
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ സമ്മാനദാനം നടത്തി. മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ മുഖ്യാതിഥിയായിരുന്നു. എം.എസ്. ജോസഫ് അധ്യക്ഷനായിരുന്നു. എ.ബി. സന്തോഷ്കുമാർ, നാസർ യൂനസ്, ഡോ. റോയി ജോൺ, എൽ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.