സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് മലപ്പുറത്തിന് കന്നിക്കിരീടം

കൊ​ല്ലം: സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ൽ ച​രി​ത്രം​കു​റി​ച്ച് ഓ​വ​റോ​ൾ കി​രീ​ട​മു​യ​ർ​ത്തി മ​ല​പ്പു​റം. 70 വ​ർ​ഷം നീ​ണ്ട ചാ​മ്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മ​ല​പ്പു​റം കേ​ര​ള​ത്തി​ന്റെ ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടി​ലേ​റെ ചാ​മ്പ്യ​ന്മാ​രാ​യി തു​ട​ർ​ന്ന പാ​ല​ക്കാ​ടി​നെ കൊ​ല്ലം ലാ​ൽ ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ 70ാമ​ത് മീ​റ്റി​ൽ അ​വ​സാ​ന ലാ​പ്പി​ൽ മ​റി​ക​ട​ന്ന് കി​രീ​ട​ത്തി​ലേ​ക്ക് മ​ല​പ്പു​റം ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. 445 പോ​യ​ന്റി​ന്റെ സ​മ്പാ​ദ്യ​വു​മാ​യാ​ണ് മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യ​ത്.

ര​ണ്ടാം സ്ഥാ​ന​ത്ത് 425 പോ​യ​ന്റാ​ണ് പാ​ല​ക്കാ​ട് നേ​ടി​യ​ത്. 409 പോ​യ​ന്റു​മാ​യി തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​നം ​ക​ര​സ്ഥ​മാ​ക്കി. ഈ ​മൂ​ന്ന് ജി​ല്ല​ക​ളാ​ണ് 400ന് ​മു​ക​ളി​ൽ പോ​യ​ന്റ് നേ​ടി​യ​ത്. നാ​ലാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന തൃ​ശൂ​ർ 276.5 പോ​യ​ന്റ് നേ​ടി. 254.5 പോ​യ​ന്റ് നേ​ടി കോ​ട്ട​യം അ​ഞ്ചാ​മ​ത്.

13 സ്വ​ർ​ണ​വും 26 വെ​ള്ളി​യും 30 വെ​ങ്ക​ല​വു​മാ​ണ് മ​ല​പ്പു​റം താ​ര​ങ്ങ​ൾ സം​സ്ഥാ​ന മീ​റ്റി​ൽ ആ​കെ നേ​ടി​യ​ത്. അ​ണ്ട​ർ 18 പു​രു​ഷ​ന്മാ​ർ ആ​കെ 120 പോ​യ​ന്റ് മ​ല​പ്പു​റ​ത്തി​നാ​യി നേ​ടി. അ​ണ്ട​ർ 20 വി​ഭാ​ഗ​ത്തി​ൽ 87 പോ​യ​ന്റാ​ണ് നേ​ട്ടം.

വ​നി​ത​ക​ളു​​ടെ അ​ണ്ട​ർ 18, പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 16 വി​ഭാ​ഗ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് ഒ​ന്നാ​മ​തെ​ത്തി. 68 പോ​യ​ന്റാ​ണ്അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് വ​നി​ത​ക​ൾ നേ​ടി​യ​ത്. അ​ണ്ട​ർ 16ൽ 73 ​പോ​യ​ന്റും നേ​ടി. അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളി​ൽ 75 പോ​യ​ന്റു​മാ​യി തി​രു​വ​ന​ന്ത​പു​രം ഒ​ന്നാ​മ​താ​യി. ഈ ​വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ 50 പോ​യ​ന്റ് നേ​ടി ക​ണ്ണൂ​ർ ഒ​ന്നാ​മ​താ​ണ്. അ​ണ്ട​ർ 16 ആ​ൺ​കു​ട്ടി​ക​ളി​ലും 62 പോ​യ​ന്റ് നേ​ടി തി​രു​വ​ന​ന്ത​പു​രം ഒ​ന്നാ​മ​തെ​ത്തി. വ​നി​ത​ക​ളു​ടെ അ​ണ്ട​ർ 20 വി​ഭാ​ഗ​ത്തി​ൽ 116 പോ​യ​ന്റു​മാ​യി കോ​ട്ട​യ​വും ഒ​ന്നാം സ്ഥാ​നം നേ​ടി. അ​വ​സാ​ന ദി​വ​സം അ​ഞ്ച് പു​തി​യ മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്നു. ആ​കെ 21 റെ​ക്കോ​ഡു​ക​ളാ​ണ് മീ​റ്റി​ൽ പു​തി​യ​താ​യി എ​ഴു​ത​പ്പെ​ട്ട​ത്. 

Tags:    
News Summary - Malappuram Wins Maiden Overall Championship Title at Kerala State Junior Athletics Meet in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.