ഗ്രാ​ൻ പ്രി​യി​ൽ 20-ാം ​വ​യ​സ്സി​ൽ ലോ​ക ചാ​മ്പ്യ​നാ​യി കി​മി ആ​ന്റ​ണ​ല്ലി

മെ​ക്സി​ക്കോ സി​റ്റി: വ​മ്പ​ന്മാ​ർ വ​ള​യം പി​ടി​ച്ച ലോ​ക കാ​റോ​ട്ട വേ​ദി​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി 20കാ​ര​ൻ പ​യ്യ​ൻ. മെ​ക്സി​കോ സി​റ്റി ഗ്രാ​ൻ​ഡ് പ്രി ​മൈ​താ​ന​ത്ത് ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ പ​ങ്കി​ട്ട് മാ​ക്സ് വെ​സ്റ്റ​പ്പാ​നും ലൂ​യി ഹാ​മി​ൽ​ട്ട​ണും ഓ​ടി​ക്ക​യ​റി​യ​തി​ന് പി​റ​കെ മൂ​ന്നാ​മ​നാ​യി ഫി​നി​ഷ് ലൈ​ൻ ക​ട​ന്നാ​ണ് മ​ത്സ​ര​ങ്ങ​ളേ​റെ ബാ​ക്കി​നി​ൽ​ക്കെ ഇ​റ്റ​ലി​ക്കാ​ര​ൻ കി​മി ആ​ന്റ​ണ​ല്ലി ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​നാ​യ​ത്.

മേ​ഴ്സി​ഡ​സി​നൊ​പ്പം അ​ര​ങ്ങേ​റി​യ ക​ഴി​ഞ്ഞ വ​ർ​ഷം കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ൾ എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​തെ ശ​രാ​ശ​രി​ക്കാ​ര​നാ​യി പ​ഴി​യേ​റെ കേ​ട്ടാ​ണ് കി​മി ഒ​റ്റ വ​ർ​ഷം കൊ​ണ്ട് എ​ല്ലാം ത​ന്റേ​താ​ക്കി​യ​ത്. നാ​ല് ഗ്രാ​ൻ പ്രി ​പോ​രാ​ട്ട​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് കി​രീ​ട​ധാ​ര​ണം. നീ​ണ്ട ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി ലോ​ക ചാ​മ്പ്യ​നാ​കു​ന്ന ഇ​റ്റ​ലി​ക്കാ​ര​ൻ എ​ന്ന​ത​ട​ക്കം നി​ര​വ​ധി റെ​ക്കോ​ഡു​ക​ൾ ഇ​തോ​ടെ താ​രം ത​ന്റെ പേ​രി​ലാ​ക്കി. 1953ൽ ​ആ​ൽ​ബെ​ർ​ട്ടോ അ​സ്കാ​രി​യാ​ണ് അ​വ​സാ​ന​മാ​യി ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​നാ​യ ഇ​റ്റ​ലി​ക്കാ​ര​ൻ. 2010ൽ 23ാം ​വ​യ​സ്സി​ൽ ലോ​ക ചാ​മ്പ്യ​നാ​യ സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ലി​ന്റെ പേ​രി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യും ഇ​ള​മു​റ​ക്കാ​ര​ന്റെ പേ​രി​ലെ റെ​ക്കോ​ഡ്.

2025 സീ​സ​ണി​ൽ ടീ​മി​ൽ സ​ഹ​ഡ്രൈ​വ​റാ​യ ജോ​ർ​ജ് റ​സ്സ​ൽ നേ​ടി​യ​തി​​ന്റെ പ​കു​തി പോ​ലും താ​രം നേ​ടി​യി​രു​ന്നി​ല്ല. ആ​സ്ട്രേ​ലി​യ​യി​ൽ ഈ ​വ​ർ​ഷം ആ​ദ്യ മ​ത്സ​ര​ത്തി​ലും റ​സ്സ​ലി​നു പി​റ​കി​ലാ​യ​തി​നു ​ശേ​ഷാ ഗി​യ​ർ മാ​റ്റി​പ്പി​ടി​ച്ച കി​മി പി​ന്നീ​ട് തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. ചൈ​നീ​സ് ഗ്രാ​ൻ​പ്രി​യി​ൽ തു​ട​ക്കം പി​റ​കി​ൽ നി​ന്ന ശേ​ഷം ഹാ​മി​ൽ​ട​ൺ, റ​സ്സ​ൽ, ചാ​ൾ​സ് ലെ​ക്ല​ർ​ക് എ​ന്നി​വ​രെ​യെ​ല്ലാം പി​റ​കി​ലാ​ക്കി ഒ​ന്നാ​മ​തെ​ത്തി ഗ്രാ​ൻ​പ്രി ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ ഡ്രൈ​വ​റാ​യി. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ കി​മി ത​ന്നെ ചാ​മ്പ്യ​നാ​യ​തോ​ടെ ലോ​ക കി​രീ​ട​ത്തി​ലേ​ക്ക് ക​ണ്ണു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ടീ​മി​ലെ സ​ഹ​താ​രം റ​സ്സ​ൽ പ​ല​പ്പോ​ഴും പ​രാ​ജ​യ​മാ​യി​ട​ത്ത് 20കാ​ര​ൻ ത​ള​ർ​ച്ച​യി​ല്ലാ​ത്ത പോ​രാ​ളി​യാ​യി ടീ​മി​ന്റെ പോ​രാ​ട്ടം ന​യി​ച്ചു.

അ​തി​നി​ടെ, ​ബാ​ഴ്സ​ലോ​ണ, ഓ​സ്ട്രി​യ ഗ്രാ​ൻ​പ്രി​ക​ളി​ൽ പി​റ​കി​ൽ പോ​യെ​ങ്കി​ലും ഗ്രി​ഡി​ൽ 19നാ​യി ഓ​ടി ഇ​റ്റാ​ലി​യ​ൻ ഗ്രാ​ൻ​പ്രി​യി​ൽ കി​മി ജേ​താ​വാ​യി. 17ാം ലാ​പ്പി​ൽ മു​ന്നി​ൽ ക​യ​റി​യ ശേ​ഷം എ​തി​രാ​ളി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ​യാ​യി​രു​ന്നു ത​ക​ർ​പ്പ​ൻ വി​ജ​യം. അ​ടു​ത്തി​ടെ യു.​എ​സ് ഗ്രാ​ൻ​പ്രി​യി​ലും ചാ​മ്പ്യ​നാ​യ​തോ​ടെ കൈ​യെ​ത്തും ദൂ​രെ​യാ​യി​രു​ന്നു ലോ​ക​ചാ​മ്പ്യ​നെ​ന്ന സ്വ​പ്ന​നേ​ട്ടം. ഏ​റ്റ​​വു​മൊ​ടു​വി​ൽ മെ​ക്സി​കോ ഗ്രാ​ൻ​പ്രി​ക്കാ​യി മെ​ക്സി​കോ​യി​ലെ​ത്തി​യ താ​രം രോ​ഗ​ബാ​ധി​ത​നാ​യ​ത് ആ​ധി ന​ൽ​കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യോ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. 19 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 20 പോ​യ​ന്റാ​ണ് കി​മി​യു​ടെ സ​മ്പാ​ദ്യം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൊ​ത്തം 6.5 പോ​യി​ന്റാ​യി​ട​ത്താ​ണ് സ്വ​പ്ന​സ​മാ​ന​മാ​യ കു​തി​പ്പ്.

മെ​ക്സി​കോ സി​റ്റി ഗ്രാ​ൻ പ്രി​യി​ൽ ​ചാ​മ്പ്യ​നാ​യ വെ​സ്റ്റ​പ്പെ​ൻ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ഇ​വി​ടെ ജേ​താ​വാ​കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന ഗ്രാ​ൻ​പ്രി​ക​ളി​ൽ ബ്ര​സീ​ലും ലാ​സ് വെ​ഗാ​സു​മാ​ണ് ഇ​നി​യു​ള്ള​ത്. അ​തു​ക​ഴി​ഞ്ഞ് ഖ​ത്ത​ർ, അ​ബൂ​ദ​ബി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല. മേ​ഖ​ല​യി​ലെ അ​നി​ശ്ചി​ത​ത്വം പ​രി​ഗ​ണി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​നം.

Tags:    
News Summary - Kimi Antonelli Becomes Youngest F1 World Champion at 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.