സ്വരേവ് നമ്പർ വൺ
ലണ്ടൻ: ഒരു വർഷം മുമ്പു വരെ ഒറ്റ ഗ്രാൻഡ് സ്ലാം കിരീടം പോലുമില്ലാതെ നഷ്ട സൗഭാഗ്യങ്ങളുടെ തോഴനായിരുന്ന അലക്സാണ്ടർ സ്വരേവ് ഇനി ടെന്നിസിൽ ലോക ഒന്നാം നമ്പർ. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 29കാരൻ സീസൺ അവസാനത്തോടടുക്കുന്നതിനിടെ ഒന്നാം നമ്പർ പദവിയിലെത്തുന്നത്. 50 വർഷത്തെ ടെന്നിസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായത്തിൽ ഒരു താരം ഒന്നാമനാകുന്നത്. സീസണിൽ ഫ്രഞ്ച് ഓപൺ, യു.എസ് ഓപൺ കിരീടങ്ങൾ മാറോടു ചേർത്തതാണ് സ്വരേവിന് തുണയായത്.
നാലാം വയസ്സിൽ പ്രമേഹം സ്ഥിരീകരിച്ചിട്ടും നിരന്തര പ്രയയ്നവുമായി ടെന്നിസിൽ പിച്ചവെച്ചും പിന്നെ കളി നയിച്ചും നിറഞ്ഞുനിന്ന താരം ഇടക്കാലത്ത് പരാതികൾക്ക് നടുവിലും പെട്ടിരുന്നു. ഫ്രഞ്ച്, യു.എസ് ഓപണുകളിൽ ചാമ്പ്യനായ താരം ഈ വർഷം വിംബിൾഡണിൽ റണ്ണറപ്പുമായി. സെന്റർ കോർട്ടിൽ ജാനിക് സിന്നറോടായിരുന്നു വിംബിൾഡൺ കോർട്ടിലെ തോൽവി. സിന്നറോട് തുടർച്ചയായ 10 മത്സരങ്ങളിൽ തോൽവി വഴങ്ങിയെന്ന നാണക്കേടും താരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.