Posted On
date_range Updated On
date_range സിന്ധുവിന് കിരീടം
ബർലിൻ: ഹൈലോ ഓപൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധു. വനിത സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ ഡെന്മാർക്കിന്റെ ലൈൻ ക്യേർസ്ഫെൽറ്റിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തകർത്തത്. സ്കോർ: 21-12, 21-14. ഈ വർഷം സിന്ധു നേടുന്ന രണ്ടാമത്തെ ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ കിരീടമാണിത്. ജൂലൈയിൽ താരം ജപ്പാൻ ഓപണും സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപണിൽ റണ്ണറപ്പായെത്തിയ സിന്ധു ഹൈലോ ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയാണ് കിരീടത്തിലേക്ക് കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.