സുഡോകുവിനെ ജനകീയമാക്കിയ മാകി കാജി വിടവാങ്ങി

ടോക്യോ: ചതുരക്കളങ്ങളിൽ കളിയും കാര്യവുമായി ലോകത്തെങ്ങും ലക്ഷങ്ങൾ നിരന്തരം പിന്തുടരുന്ന സുഡോകു എന്ന ബുദ്ധിയുടെ കളി ജനകീയമാക്കിയ ജപ്പാൻകാരനായ മാകി കാജി നിര്യാതനായി. അർബുദ ബാധയെ തുടർന്നാണ്​ 69കാര​െൻറ വിയോഗം.

സ്വിസ്​ ഗണിതശാസ്​ത്രജ്​ഞനായ ലിയോൺഹാർഡ്​ യൂളർ 18ാം നൂറ്റാണ്ടിലാണ്​ സുഡോകു കണ്ടുപിടിച്ചത്​. ഇതി​െൻറ ആധുനിക രൂപം യു.എസിൽ വികാസമെടുത്തതായാണ്​ അനുമാനമെങ്കിലും മാകി കാജിയിലൂടെയാണ്​ സുഡോകു അതിവേഗം ലോകമെങ്ങും പടർന്നത്​. ഇതിന്​ സുഡോകു എന്ന പേര്​ നൽകിയതും അദ്ദേഹമാണ്​.

81 ചതുരങ്ങളടങ്ങിയ ​വലിയ ബോക്​സിൽ ഒന്ന്​ മുതൽ ഒമ്പതുവരെ അക്കങ്ങൾ ലംബമായും തിരശ്ചീനമായും ആവർത്തിക്കാതെ വരും വിധം പൂരിപ്പിക്കുന്ന കളിയാണ്​ സുഡോകു. 

Tags:    
News Summary - Japan's "Father Of Sudoku" Maki Kaji Dies At 69 After Cancer Battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.