ലോ​ക​ക​പ്പി​ന് പു​റ​പ്പെ​ടു​ന്ന ഇ​റാ​ൻ ടീ​മി​നെ യാ​ത്ര​യ​യ​ക്കാ​ൻ തെ​ഹ്റാ​നി​ലെ ഇ​ൻ​ക്വി​ലാ​ബ് ച​ത്വ​ര​ത്തി​ൽ ഒ​ത്തു ചേ​ർ​ന്ന​വ​ർ

‘പോ​രാ​ടി ജ​യി​ച്ചു​വ​രൂ..’

തെ​ഹ്റാ​ൻ: മ​ര​ണം വി​ത​ച്ച് പ​റ​ന്നെ​ത്തി​യ ഇ​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും ബോം​ബ​ർ വി​മാ​ന​ങ്ങ​ളെ​യും തീ​തു​പ്പി​യ മി​സൈ​ലു​ക​ളെ​യും തോ​ൽ​പി​ച്ച ഇ​റാ​നി​ക​ൾ തെ​ഹ്റാ​നി​ലെ വി​പ്ല​വ ച​ത്വ​ര​ത്തി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഒ​ന്നി​ച്ചു. ശ​ത്രു​ക്ക​ളു​ടെ പോ​ർ​വി​ളി​ക്കി​ട​യി​ലും കൂ​സ​ലി​ല്ലാ​തെ തെ​രു​വി​ലി​റ​ങ്ങി​യ​വ​ർ ഇ​ത്ത​വ​ണ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കാ​ൽ​പ​ന്തു സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കാ​നാ​യി​രു​ന്നു തെ​ഹ്റാ​നി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. മൂ​ന്നാ​ഴ്ച​ക്ക​പ്പു​റം അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടാ​നാ​യി പു​റ​പ്പെ​ടു​ന്ന ഇ​റാ​ൻ ഫു​ട്ബാ​ൾ സം​ഘ​ത്തെ അ​വ​ർ വി​ജ​യാ​ശം​സ​​ക​ളോ​ടെ യാ​ത്ര​യ​യ​ച്ചു. ഇ​നി​യും അ​വ​സാ​നി​ക്കാ​ത്ത യു​ദ്ധ​ത്തി​ന്റെ പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്, ശ​ത്രു​വി​ന്റെ മ​ണ്ണി​ലേ​ക്ക് സ്വ​ന്തം മ​ണ്ണി​ന്റെ പോ​രാ​ട്ട​ങ്ങ​ളു​ടെ പ്ര​തീ​ക​വു​മാ​യി ഇ​റാ​ൻ പു​റ​പ്പെ​ടു​ന്ന​ത്. ച​രി​ത്ര നി​മി​ഷ​ങ്ങ​ൾ​ക്ക് ഏ​റെ സാ​ക്ഷ്യം വ​ഹി​ച്ച ഇ​ൻ​ക്വി​ലാ​ബ് സ്ക്വ​യ​റി​ൽ, പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ, രാ​ജ്യ​ത്തെ​യും ടീ​മി​നെ​യും പ്ര​കീ​ർ​ത്തി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളും ആ​ശം​സ​ക​ളും വ​ലി​യ മു​ഴ​ക്ക​ത്തോ​ടെ പെ​യ്തി​റ​ങ്ങി​യ രാ​വ്. യു​ദ്ധം നി​ല​നി​ൽ​ക്കെ, അ​മേ​രി​ക്ക​ൻ മ​ണ്ണി​ലേ​ക്ക് ക​ളി​ക്കാ​നി​ല്ലെ​ന്ന് ഇ​റാ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ന് സു​ര​ക്ഷ​യൊ​രു​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​ൽ​പ​ന്ത് മേ​ള​യും ​യു​ദ്ധ​പി​രി​മു​റ​ക്ക​ത്തി​ലാ​യി. എ​ന്നാ​ൽ, ഫി​ഫ ഇ​ട​പെ​ട​ലോ​ടെ ഇ​രു​പ​ക്ഷ​ത്തെ​യും മ​ഞ്ഞു​രു​കു​ക​യും, അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ത​ന്നെ ഇ​റാ​ന്റെ ക​ളി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ക​യു​മാ​യി​രു​ന്നു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും, യു​ദ്ധ​ത്തി​ൽ പൊ​രു​തു​ന്ന സൈ​നി​ക​രു​ടെ​യും, പ​ര​മോ​ന്ന​ത നേ​താ​വി​ന്റെ​യും പ്ര​തി​നി​ധി​ക​ളാ​യി ഇ​റാ​ൻ ടീം ​ലോ​ക​ക​പ്പി​ൽ പോ​രാ​ടു​മെ​ന്നാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി മെ​ഹ്ദി താ​ജി​ന്റെ വാ​ക്കു​ക​ൾ.

ഇ​റാ​ന്റെ ലോ​ക​ക​പ്പ് കി​റ്റും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി. തെ​ഹ്റാ​നി​ൽ നി​ന്നും തു​ർ​ക്കി​യ​യി​ലേ​ക്കാ​ണ് ടീം ​പ​റ​ന്ന​ത്. അ​വി​ടെ പ​രി​ശീ​ല​ന ക്യാ​മ്പ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ജൂ​ൺ ര​ണ്ടാം വാ​രം അ​മേ​രി​ക്ക​യി​​ലേ​ക്ക് പ​റ​ക്കും. മേ​യ് 29ന് ​ഗാം​ബി​യ​ക്കെ​തി​രെ അ​ൻ​താ​ലി​യ​യി​ൽ ടീ​മി​ന് സൗ​ഹൃ​ദ മ​ത്സ​ര​മു​ണ്ട്. ഗ്രൂ​പ് ‘ജി’​യി​ൽ ജൂ​ൺ 15ന് ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം. 21ന് ​ബെ​ൽ​ജി​യ​ത്തെ​യും 26ന് ​ഈ​ജി​പ്തി​നെ​യും നേ​രി​ടും. 



Tags:    
News Summary - Inqilab Square bears witness; Farewell held for Iran's World Cup team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.