ലോകകപ്പ് ഫൈനലിനിടെ സിംബാ ബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയും ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഫോട്ടോക്കായി പോസ് ചെയ്യുന്നു
ഹരാരെ: നായകനെന്ന നിലയിൽ ആദ്യ പരമ്പര നേട്ടത്തിനായി ശ്രേയസ് അയ്യർ നാളെ ഇറങ്ങും. ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ കളി ഇന്ന് ഹരാരെയിൽ നടക്കും. ഹരാരെ സ്പോർട്സ് ക്ലബ് മൈതാനത്ത് ഇന്ത്യൻ സമയം വൈകീട്ട് 4.30ന് മത്സരം തുടങ്ങും. ക്യാപ്റ്റനെന്ന നിലയിൽ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ഏഴ് മത്സരങ്ങളിൽ ശ്രേയസ് അയ്യർക്ക് ആറിലും തോൽവിയായിരുന്നു ഫലം.
പകരക്കാരൻ കോച്ച് വി.വി.എസ്. ലക്ഷ്മൺ ആണ് ടീമിനൊപ്പമുള്ളത്. കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയും അഭിഷേക് വർമയും ഇന്ത്യക്കായി ബാറ്റിങ്ങിൽ ഓപണർമാരാകും. അഭിഷേക് ശർമ ആദ്യമായി ട്വന്റി20 സെഞ്ച്വറി നേടിയത് ഈ മൈതാനത്താണ്. ഈ വർഷം അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇവിടെ സൂര്യവംശി സെഞ്ച്വറി നേടിയിരുന്നു. ഇഷാൻ കിഷനും തിലക് വർമയും ശിവം ദുബെയും ടീമിലുണ്ട്. പ്രിൻസ് യാദവ്, മായങ്ക് യാദവ് തുടങ്ങിയ യുവ ബൗളർമാരാണ് ടീമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.