നീരജ് ചോപ്ര
ടോക്യോ:ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിൻ ത്രോ ഫൈനലില്‍ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് മെഡൽ ഇല്ലാതെ മടക്കം. നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ ചോപ്ര ആദ്യ ശ്രമത്തിൽ 83.65 മീറ്റർ, രണ്ടാം ശ്രമത്തിൽ 84.03 മീറ്റര്‍, മൂന്നാം ശ്രമം ഫൗൾ, നാലാം ഏറ് 82.63 മീറ്റര്‍ എന്നിങ്ങനെയായിരുന്നു. അഞ്ചാം ശ്രമവും ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്താവുകയായിരുന്നു. അതേസമയം ആദ്യ ശ്രമത്തിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച ഇന്ത്യൻ താരം സചിൻ യാദവ് നാലാമതുണ്ട്. സച്ചിന്റെ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാം ശ്രമത്തിൽ 85.71 മീറ്ററും നാലാം ശ്രമത്തിൽ 84.90 മീറ്ററും സചിൻ പിന്നിട്ടു.
ട്രിനിഡാഡ് ടുബാഗോ താരം കെഷോൺ വാൽകോട്ടാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ആദ്യ ശ്രമത്തിൽ 87.83 മീറ്ററാണ് കെഷോൺ പിന്നിട്ടത്. 87.38 മീറ്റർ എറിഞ്ഞ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ആദ്യ ശ്രമം പിന്നിട്ടപ്പോൾ നീരജ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് താഴേക്കു പോകുകയായിരുന്നു.ആദ്യ നാല് ശ്രമത്തില്‍ 83.65 മീറ്റര്‍, 84.03 മീറ്റര്‍, മൂന്നാശ്രമം ഫൗള്‍, 82.63 മീറ്റര്‍ എന്നിങ്ങനെയാണ് നീരജിന്റെ പെര്‍ഫോമന്‍സ്.
ഗ്രൂപ്പ് റൗണ്ടിൽ 84.50 മീറ്ററാണ് നേരിട്ട് ഫൈനലിൽ പ്രവേശിക്കാനുള്ള യോഗ്യതാ ദൂരമായി നിശ്ചയിച്ചത്. ആദ്യ ഏറിൽ തന്നെ യോഗ്യതാ ദൂരം മറികടക്കാൻ നീരജിന് കഴിഞ്ഞു. യോഗ്യതാ ദൂരം കടക്കുന്നവർക്ക് പുറമെ, രണ്ട് റൗണ്ടിലുമായി മികച്ച ദൂരം കണ്ടെത്തുന്നവരെ കൂടി പരിഗണിച്ച് 12 പേർ ഫൈനലിൽ ഇടം നേടും.
ഒന്നാം ശ്രമത്തിൽ വെബറിന് 82.29 മീറ്റർ മാത്രമെ എറിയാൻ കഴിഞ്ഞുള്ളൂ. രണ്ടാം ഏറിയാണ് താരം യോഗ്യതാ മാർക്ക് മികച്ച പ്രകടനത്തോടെ കടന്നത്.
2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം സ്വർണം നേടിയ അതേ വേദിയിലാണ് വർഷങ്ങളുടെ ഇടവേളക്കു ശേഷം ലോകചാമ്പ്യൻഷിപ്പിനായി വ്യാഴാഴ്ച ഇറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. 2023 ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ്, മെഡൽ നേട്ടം ആവർത്തിക്കാനായി മിന്നും ഫോമിലാണ് ഇപ്പോൾ ടോക്യോയിലെത്തിയത്. മേയിൽ നടന്ന ഡയമണ്ട് ലീഗിൽ 90മീറ്റർ ആദ്യമായി കടന്നും നീരജ് ചരിത്രം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.