Image credit: vishy64theking/Twitter

നോ​ർ​വേ ചെ​സ്; ആനന്ദിന് മൂന്നാം സ്ഥാനം; ഗ്രൂപ് എ കിരീടം പ്രഗ്നാനന്ദക്ക്

സ്റ്റാവഞ്ചെർ: നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് മൂന്നാം സ്ഥാനം. ലോക ചാമ്പ്യനും ആതിഥേയ താരവുമായ മാഗ്നസ് കാൾസൻ 16.5 പോയന്റുമായി ജേതാവായി. അസർബൈജാന്റെ ഷഖ് രിയാർ മമെദ്യറോവിനാണ് (15.5) രണ്ടാം സ്ഥാനം. ആനന്ദിന് 14.5 പോയന്റാണുള്ളത്. നോർവേയുടെ ആര്യൻ തരിക്കെതിരെ നേടിയ വിജയത്തിലൂടെ ആനന്ദ് മൂന്നാമതെത്തുകയായിരുന്നു. ഒമ്പത് റൗണ്ടുകൾ നീണ്ടതാണ് ടൂർണമെന്റ്. ഇടക്ക് ആനന്ദ് മുന്നിലായിരുന്നെങ്കിലും തോൽവിയിലും സമനിലയിലും പിറകോട്ടു പോയി. അതേസമയം, ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ നോർവേ ചെസ് ഗ്രൂപ് എ വിഭാഗത്തിൽ ജേതാവായി.

Tags:    
News Summary - Indian GM Praggnanandhaa wins title in Norway chess open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.