ന്യൂഡൽഹി: ഇന്ത്യൻ കായിക രംഗത്തിന് നാണിച്ചു തല താഴ്ത്താൻ ഒരു റെക്കോഡ്. 2024ൽ രാജ്യത്ത് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത് 260 പേർ. 7466 സാമ്പിളുകളാണ് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) പരിശോധിച്ചത്. 2019ലെ 224ഉം കടന്ന് സർവകാല റെക്കോഡിട്ടു പുതിയ കണക്ക്. 2023ൽ 213 പേർ പോസിറ്റിവായിരുന്നു. രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് കായിക മന്ത്രാലയം കണക്ക് വെളിപ്പെടുത്തിയത്.
ഉത്തേജകവിരുദ്ധ നിയമലംഘനങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് സർക്കാറിന് ബോധ്യമുണ്ടോയെന്നായിരുന്നു ഇംറാൻ പ്രതാപ്ഗർഹി എം.പിയുടെ ചോദ്യം. ഇതിന് മറുപടി നൽകവെ, ഉത്തേജകമരുന്നിന്റെ ഭീഷണി തടയുന്നതിന് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ മറുപടി നൽകി. അത്ലറ്റിക്സ് താരങ്ങളാണ് ഇക്കുറിയും മുന്നിൽ. 2023ൽ 61 ആയിരുന്നത് 76 ആയി ഉയർന്നു. ഭാരോദ്വഹനം 43, ഗുസ്തി 29, ബോക്സിങ് 17 എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.