ഇടുക്കി ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ് ജ​നു​വ​രി ര​ണ്ടു​മു​ത​ൽ

തൊ​ടു​പു​ഴ: കേ​ര​ള ഒ​ളി​മ്പി​ക് ഗെ​യിം​സി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ് ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ ഒ​മ്പ​തു​വ​രെ തൊ​ടു​പു​ഴ​യി​ലും ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ന​ട​ത്തു​വാ​ൻ ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​െൻറ​യും വി​വി​ധ കാ​യി​ക​സം​ഘ​ട​ന​ക​ളു​ടെ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല ഒ​ളി​മ്പി​ക് അ​സോ. പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ സെ​ബാ​സ്​​റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​പ്രി​ൻ​സ് കെ.​മ​റ്റം, ശ​ര​ത് യു.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​നു​വ​രി ര​ണ്ടി​ന്​ നെ​ടു​ങ്ക​ണ്ട​ത്ത്​ ഒ​ളി​മ്പി​ക് ഗെ​യിം​സി​െൻറ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​ന​വും ഒ​മ്പ​തി​ന്​ തൊ​ടു​പു​ഴ​യി​ൽ സ​മാ​പ​ന​വും ന​ട​ത്തും.

Tags:    
News Summary - Idukki District Olympic Games From January two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.