പിതാവ്​ 'പറന്ന' ട്രാക്കിൽ പുതുചരിത്രമെഴുതാൻ മിക്​ ഷൂമാക്കർ വരുന്നു

ലണ്ടൻ: ലൂയിസ്​ ഹാമിൽടണും പിറകിൽ സെബാസ്റ്റ്യൻ വെറ്റലുമടക്കം ഫോ​ർമുല വൺ ട്രാക്ക്​ വാണ്​ നിരവധി പേർ ലോകം ജയിച്ചുകുതിക്കു​േമ്പാഴും മൈക്കൽ ഷുമാക്കർ എന്ന ഇതിഹാസത്തോളം വരില്ല ഇവരൊന്നും എന്ന്​ വിശ്വസിക്കാനാണ്​ ആരാധകർക്കിപ്പോഴും ഇഷ്​ടം. പ്രതാപകാലം പിന്നിടുംമുമ്പ്​ മഞ്ഞുമലയിൽ വീണ്​ ബോധം നഷ്​ടമായ താരം വർഷങ്ങളെടുത്തിട്ടും ട്രാക്കിലോ പതിവു ജീവിതത്തിലോ തിരികെ​ എത്തിയിട്ടില്ല. അതു സംഭവിക്കുമെന്ന്​ ഇനിയൊട്ട്​ ഉറപ്പുമില്ല. പക്ഷേ, ട്രാക്കിന്​ തീ പകർന്ന്​ ​െഫറാരി കുതിച്ച വഴികളിൽ അതേ ഛായയുമായി സ്വന്തം പുത്രൻ വരികയാണ്​, പിതാവിന്‍റെ ആത്​മവിശ്വാസവും അതിവേഗവും ആവാഹിച്ച്​. മുന്നിൽ ഡ്രൈവിങ്​ സീറ്റിൽ കുതിച്ചോടുന്ന അശ്വങ്ങളെ അവൻ പിറകിലാക്കുമോ? ഈയാഴ്ച ബഹ്​റൈനിൽ സീസണിലെ പ്രഥമ ഗ്രാൻപ്രീക്ക്​ തുടക്കമാകു​േമ്പാൾ നെടുവീർപിട്ട്​ ലോകം കൺപാർക്കുകയാണ്​.

22 കാരനായ മകൻ മിക്​ ഷൂമാക്കർ ആദ്യമായാണ്​ ഫോർമുല വൺ കരിയറിലേക്ക്​ ചുവടുവെക്കുന്നത്​. പിതാവ്​ ബാക്കിവെച്ച പൈതൃകമാണ്​ തന്‍റെ കരുത്തെന്ന്​ ആദ്യമേ അവൻ പറയുന്നു.

ഫോർമുല വൺ ട്രാക്കിൽ ആദ്യമായി മിക്​ എത്തു​േമ്പാൾ പക്ഷേ, പഴയ മൈക്കലിന്‍റെ ഓർമകൾ ആരാധകരെ നോവായി അലട്ടും. മുഖവും ഛായയും അതേ പടി മിക്കിലുണ്ടാകു​േമ്പാൾ തീർച്ചയായും. നടത്തവും തലയുടെ എടുപ്പും എല്ലാം അതേ പടി തന്നെ. അന്ന്​, 1991ൽ പിതാവ്​ ആദ്യമായി ഗ്രാൻപ്രീ ട്രാക്കിലെത്തു​േമ്പാൾ പ്രായം 22 ആയിരുന്നു. ബെൽജിയൻ ഗ്രാൻപ്രിയിലായിരുന്നു തുടക്കം. ഇതിപ്പോൾ ബഹ്​റൈനിലായതു മാത്രം മാറ്റം. ഓരോ താരവും സ്വന്തം പേരിന്‍റെ ആദ്യ മൂന്ന്​ അക്ഷരങ്ങൾ ചേർത്ത്​ ഡ്രൈവറുടെ പേര്​ നിർണയിക്കു​േമ്പാൾ അന്ന്​ പിതാവ്​ ഉപയോഗിച്ച അതേ 'എസ്​.സി.എച്ച്​' എന്നതു തന്നെ മിക്കും ഉപയോഗിക്കും. കാരണം, പിതാവാണ്​ തന്‍റെ വിഗ്രഹമെന്ന്​ അവൻ പറയുന്നു.

എട്ടാം വയസ്സിൽ, 2008ലാണ്​ മിക്​ ആദ്യമായി വളയം പിടിച്ചുതുടങ്ങുന്നത്​. പിന്നെയും നാല്​- അഞ്ചു വർഷം കഴിഞ്ഞാണ്​ ഡ്രൈവിങ്​ തന്‍റെ ഇഷ്​ട മേഖലയാക്കാമെന്ന്​ അവനു തോന്നിയത്​. 2018 ഫോർമുല ത്രീയിൽ അങ്കം കുറിച്ചു. ഒരു വർഷം കഴിഞ്ഞ്​ ​ഫോർമുല രണ്ടിലും. അതും പൂർത്തിയാക്കി കാറോട്ടത്തിലെ ഏറ്റവും ഗ്ലാമർ പോരിടങ്ങളിലേക്കാണ്​ ചുവടു വെക്കുന്നത്​. ഇനി അവനു മുന്നിൽ ഏതേതു ചരിത്രങ്ങൾ വഴിമാറുമെന്ന്​ കാത്തിരുന്ന്​ കാണണം. മൈക്കൽ പറത്തിയ ഫെറാരി മകനിലും താൽപര്യം അറിയിച്ചിട്ടുണ്ട്​. അതുപക്ഷേ, അവൻ ട്രാക്കിൽ തെളിയിക്കണം. കാരണം, ടീമുമായി കരാറിലെത്തിയ രണ്ടു പേർ നിലവിൽ ഡ്രൈവർമാരായുണ്ട്​.

കഴിഞ്ഞ വർഷം വരെ ലോകത്തെ ഏറ്റവും കൂടുതൽ കിരീടങ്ങളുടെ തമ്പുരാനായിരുന്നു മൈക്കൽ ഷൂമാക്കർ. ഹാമിൽട്ടൺ അത്​ സ്വന്തമാക്കിയെങ്കിലും ആരാധക മനസ്സിൽ കിരീടം ഇപ്പോഴും ഷൂമാക്കർക്കു തന്നെ. 2013ലാണ്​ സ്​കീയിങ്ങിനിടെ വീണ്​ മൈക്കൽ ഷൂമാക്കർക്ക്​ ഗുരുതര പരിക്കേൽക്കുന്നത്​. അതിനു ശേഷം എട്ടുവർഷത്തിനി​െട പൊതു രംഗത്ത്​ എത്തിയിട്ടില്ല.

Tags:    
News Summary - Formula 1 2021: Mick Schumacher ready to emulate 'idol' father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT