ഇബ്രക്കൊരു മോഹം, സ്വീഡൻ ടീമിൽ തിരിച്ചെത്തണം

സ്വീഡൻ: 39ാമത്തെ വയസ്സിലും കൗമാരക്കാര​െനപ്പോലെ പറന്ന്​ ഗോളടിച്ച്​ കൂട്ടുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ വീണ്ടുമൊരിക്കൽ സ്വീഡൻ ജഴ്​സിയിൽ കാണാനാവുമോ? സാധ്യത തെളിയുന്നുവെന്നാണ്​ കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ വാർത്തകൾ. സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇറ്റാലിയൻ സീരി 'എ'യിൽ എ.സി മിലാനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന ഇബ്രയെ കാണു​േമ്പാൾ, പ്രായം മറന്ന്​ അദ്ദേഹത്തെ ടീമിലെടുക്കൂവെന്ന്​ സ്വീഡിഷ്​ ഫുട്​ബാൾ ഫെഡറേഷനോടും കോച്ച്​ ജാനി ആൻഡേഴ്​സനോടും അഭ്യർഥിക്കുകയാണ്​ ആരാധകർ.

കഴിഞ്ഞ രാത്രിയിൽ മിലാനുവേണ്ടി ഉദ്​നിസെക്കെതിരെ ബൈസിക്കിൾ കിക്ക്​ ഗോൾകൂടി നേടി ഇബ്ര ആരാധകരിലെ അതിശയം കൂട്ടി.സീസണി​ൽ ആറു​ കളിയിൽ ഏഴു​ ഗോളടിച്ച്​ ടോപ്​ സ്​കോറർ സ്ഥാനത്ത്​ തുടരുന്ന ഇബ്ര, ദേശീയ ടീമിലേക്ക്​ മടങ്ങാനുള്ള ആഗ്രഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്​തു. സ്വീഡൻ ജഴ്​സിയണിഞ്ഞ്​ 'ലോങ്​ ടൈം നോ സീ' എന്ന അടിക്കുറിപ്പുകൂടി ചേർത്താണ്​ താരം ഒരുമുഴം മു​േമ്പ എറിഞ്ഞത്​. എന്നാൽ, വാർത്തയോട്​ സ്വീഡിഷ്​ ഫുട്​ബാളും കോച്ചും പ്രതികരിച്ചിട്ടില്ല.

2016 യൂറോ കപ്പിനു പിന്നാലെ ദേശീയ ടീമിൽനിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച താരം, 2018 ലോകകപ്പ്​ ടീമിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. ഇപ്പോൾ, രണ്ടു വർഷത്തിനു​ ശേഷവും അതേ മോഹവുമായി സ്വീഡിഷ്​ ഫുട്​ബാളി​െൻറ വാതിൽ മുട്ടുകയാണ്​ പഴയ സൂപ്പർ താരം. നേഷൻസ്​ ലീഗിൽ ക്രൊയേഷ്യ, ഫ്രാൻസ്​ ടീമുകളെ നേരിടാനിരിക്കുകയാണ്​ സ്വീഡൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT