ദോഹ: ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടം ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് ഫിഫ. ഫസ്റ്റ് കം ഫസ്റ്റ് എന്ന മാനദണ്ഡത്തിലാണ് ഇത്തവണ ആരാധകർക്ക് ടിക്കറ്റ് സ്വന്തമാക്കാൻ അവസരമൊരുക്കുന്നത്. ജൂലൈ അഞ്ചിന് ഖത്തർസമയം ഉച്ച 12 മണി മുതൽ (ഇന്ത്യൻ സമയം 2.30 മുതൽ) FIFA.com/tickets എന്ന വെബ്സൈറ്റ് വഴിയാവും ടിക്കറ്റ് വിൽപന.
മൂന്നാം ഘട്ട വിൽപന ആഗസ്റ്റ് 16 വരെ നീണ്ടു നിൽക്കും. ഈ ഘട്ടത്തിൽ ആരാധകർക്ക് ബുക്ക് ചെയ്ത് ഉടൻ പണമടച്ചു തന്നെ ടിക്കറ്റ് സ്വന്തം പേരിലാക്കാം.
ആദ്യ രണ്ട് ഘട്ടങ്ങളിലും ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ റാൻഡം നറുക്കെടുപ്പ് പ്രകാരമായിരുന്നു ലോകകപ്പ് ടിക്കറ്റുകൾ വിറ്റത്. 2.35 കോടിയോളം അപേക്ഷകരിൽ 18 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് ലോകവ്യാപകമായി വിറ്റഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.