ലോകകപ്പ് യോഗ്യത: സഹലും രാഹുലും ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ സാധ്യത പട്ടികയിൽ സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ എന്നിവരുൾപ്പെടെ പ്രമുഖ താരങ്ങളുണ്ട്. അടുത്ത ലോകകപ്പിന്റെ യോഗ്യത റൗണ്ട് രണ്ടിലെയും എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതക്കുമുള്ള ആദ്യ രണ്ട് മത്സരങ്ങൾക്കുമുള്ള സാധ്യത ടീമിനെയാണ് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചത്.

ഈ മാസം 16ന് കുവൈത്ത് സിറ്റിയിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് എ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ നേരിടും. മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും സാധ്യത ടീമിലുണ്ട്. 21ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറുമായും മത്സരമുണ്ട്. പരിശീലന ക്യാമ്പിനായി ഈ മാസം എട്ടിന് ടീം ദുബൈയിലേക്ക് പോകും.

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.

ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിങ്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, റോഷൻ സിങ് നൗറെം, സന്ദേശ് ജിങ്കാൻ, സുഭാശിഷ് ബോസ്.

മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രൻഡൻ ഫെർണാണ്ടസ്, ഗ്ലാൻ പീറ്റർ മാർട്ടിൻസ്, ലാലെങ്മാവിയ, ലിസ്റ്റൺ കൊളാസോ, മഹേഷ് സിങ് നൗറെം, നന്ദകുമാർ ശേഖർ, രോഹിത് കുമാർ, സഹൽ അബ്ദുൽ സമദ്, സുരേഷ് സിങ് വാങ്ജാം, ഉദാന്ത സിങ് .

ഫോർവേഡ്: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, കെ.പി. രാഹുൽ, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിങ്.

Tags:    
News Summary - World Cup Qualifiers: Sahal, Rahul in Indian squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.