ഇറ്റലി ഖത്തറിലുണ്ടാവില്ല; ലോകകപ്പിൽ പ്രതീക്ഷ സജീവമാക്കി പോർച്ചുഗൽ

ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് പരാജയം. പ്ലേ ഓഫ് മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടായിരുന്നു ഇറ്റലി അടിയറവ് പറഞ്ഞത്. ഗോൾരഹിതമായി എക്സ്ട്രാ ടൈമിലേക്ക്പോകുമെന്ന് തോന്നിച്ച മത്സരത്തിന്റെ 92ാം മിനിറ്റിൽ അലക്സാണ്ടർ ​ട്രൈകോവ്സ്കി നേടിയ ഗോളാണ് മുൻ ലോകചാമ്പ്യൻമാരുടെ വഴിയടച്ചത്.

പ്ലേഓഫിൽ പൊരുതിക്കളിച്ച തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് പോർച്ചുഗൽ നിർണായകമായ ഫൈനൽ പ്ലേഓഫിന് യോഗ്യത നേടി. നോർത്ത് മാസിഡോണിയയുമായിട്ടായിരിക്കും പോർച്ചുഗലിന്റെ പ്ലേ ഓഫ് ഫൈനൽ.

ഏഷ്യയിൽ നിന്നും ജപ്പാനും സൗദിഅറേബ്യയും ലോകകപ്പിന് യോഗ്യത നേടി. സൗദി ചൈനയെ സമനിലയിൽ തളച്ചപ്പോൾ ആസ്ട്രേലിയയെ രണ്ട് ഗോളിന് തകർത്താണ് ജപ്പാൻ ടിക്കറ്റെടുത്തത്.കഴിഞ്ഞ വർഷം യൂറോകപ്പ് നേടിയെങ്കിലും യോഗ്യത റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. 

Tags:    
News Summary - World cup qualifier match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.