ഫു​ട്​​ബാ​ൾ പ്രേ​മി​ക​ളെ ഖ​ത്ത​റി​ലെ​ത്തി​ക്കു​ന്ന​തി​ന് ഒ​രു​ക്കി​യ ബ​സു​ക​ളി​ലെ​യും സ​ർ​വി​സ് ഓ​പ​റേ​ഷ​ൻ സെ​ന്റ​റി​ലെ​യും സൗ​ക​ര്യ​ങ്ങ​ൾ ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്‌​സ്

ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ. ​റു​മൈ​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ റു​മൈ​ഹ് പ​രി​ശോ​ധി​ക്കു​ന്നു

ലോകകപ്പ്: കളിപ്രേമികളെ റോഡ് മാർഗം എത്തിക്കാൻ ഒരുക്കം പൂർത്തിയായി

ജിദ്ദ: ഖത്തറിൽ ഈ മാസം 20ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരം കാണാൻ പോകുന്നവർക്ക് റോഡ് മാർഗമുള്ള യാത്രക്ക് ഒരുക്കം പൂർത്തിയാക്കി സൗദി ഗതാഗത വകുപ്പ്. ഖത്തറിലേക്കുള്ള സൗദി കവാടമായ സൽവ വഴി യാത്ര നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് പൂർത്തിയായത്.

കര മാർഗം ഫുട്ബാൾ പ്രേമികളെ ഖത്തറിലെത്തിക്കുന്നതിനുള്ള എല്ലാ ഗതാഗത സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഒരുക്കം ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രിയും പൊതുഗതാഗത അതോറിറ്റി ആക്ടിങ് മേധാവിയുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് പരിശോധിച്ചു. സർവിസ് ഓപറേറ്റ് ചെയ്യാനും നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും യാത്രക്കാർക്ക് തങ്ങാനും ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ആളുകളുടെ അനുഭവം സമ്പന്നമാക്കുന്നതിനും അവരുടെ അഭിലാഷങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിനും എല്ലാ മാർഗങ്ങളും സജ്ജമാണെന്ന് ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഡെപ്യൂട്ടി മന്ത്രിയുടെ സന്ദർശനം. ബസുകൾ, പ്രവർത്തന പദ്ധതികൾ, പിക്കപ്പ് ഏരിയകൾ, നിർദിഷ്ട റൂട്ടുകൾ എന്നിവ സഹമന്ത്രിയും ഒപ്പമുള്ള പ്രതിനിധി സംഘവുംസന്ദർശിച്ചു.ലോകകപ്പ് മത്സരം കാണാൻ പോകുന്നവർക്ക് സൗദി പ്രവേശന കവാടമായ 'സൽവ'ക്കും ഖത്തർ കവാടമായ 'അബൂ സംറ'ക്കും ഇടയിലുള്ള ഷട്ടിൽ സർവിസിന് 55 ബസുകളാണ് ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - World Cup: Preparations are complete to transport the fans by road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.