Posted On
date_range Updated On
date_range ഫുട്ബാൾ ലോകകപ്പിൽ ഇനി 48 ടീമുകൾ, 104 മത്സരങ്ങൾ
ജനീവ: 48 ടീമുകൾ പങ്കെടുക്കുന്ന 2026ലെ ലോകകപ്പിൽ 104 മത്സരങ്ങളുണ്ടാവുമെന്ന് ഫിഫ അറിയിച്ചു. നിലവിൽ 32 ടീമുകളും 64 മത്സരങ്ങളുമെന്ന രീതി മാറും. ഇതുസംബന്ധിച്ച ഭേദഗതികളും ഫിഫ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.
നാലു ടീമുകൾ വീതം 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരിക്കും പ്രാഥമിക റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എട്ടു മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32ലേക്ക് കടക്കും. തുടർന്ന് നോക്കൗട്ട് മത്സരങ്ങളായിരിക്കും. 48 ടീമുകളും 80 മത്സരങ്ങളും എന്നാണ് മുമ്പ് തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.