ബാസ്‌കോ ഒതുക്കുങ്ങലിന്റെ ലൂസി കേക്കുവേ ജിറയുടെ ഗോൾ നേടാനുള്ള ശ്രമം കേരള യുനൈറ്റഡ് എഫ്.സി ഗോൾകീപ്പർ അനദ ശയന തടയുന്നു -പി. അഭിജിത്ത്
കോഴിക്കോട്: കോർപറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള വനിത ലീഗ് ഫുട്‌ബാളില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാസ്‌കോ ഒതുക്കുങ്ങല്‍ കേരള യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി. 19ാം മിനിറ്റില്‍ കൃഷ്ണപ്രിയയും അധികസമയത്ത് ദിവ്യ കൃഷ്ണനും ബാസ്‌കോയ്ക്കുവേണ്ടി ഗോള്‍ നേടി. 78ാം മിനിറ്റില്‍ ബേബി ലാല്‍ചന്ദ്മിയാണ് കേരള യുനൈറ്റഡ് എഫ്.സിക്കുവേണ്ടി ഗോള്‍ നേടിയത്.
ളിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോളിന്റെ നേട്ടത്തില്‍ മുന്നേറിയ ബാസ്‌കോയ്ക്ക് 78ാം മിനിറ്റില്‍ കേരള എഫ്.സി ഗോള്‍ മടക്കിയതോടെ പോരാട്ടം കടുപ്പിക്കേണ്ടിവന്നു. മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. ഞായറാഴ്ച ഗോകുലം കേരള എഫ്.സിയും എസ്.ബി.എഫ്.എ പൂവാറും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.