അബഹയിലെ കാലാവസ്ഥ കളിക്കാൻ അനുകൂലം -സഹൽ അബ്​ദുൽ സമദ്

അബഹ: ഇന്ത്യ-അഫ്ഗാൻ ഫുട്ബാൾ മത്സരത്തിന് അബഹയിലെ കാലാവസ്ഥ അനുയോജ്യമാണെന്ന് ഇന്ത്യൻ താരം സഹൽ അബ്​ദുൽ സമദ്. അബഹയിൽ എത്തിയ ടീം ഈ ദിവസങ്ങളിൽ മികച്ച പരിശീലനം നടത്തി പൂർണ സജ്ജമായെന്നും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട്​ പറഞ്ഞു. സൗദിയിൽ ആദ്യമായി കളിക്കാൻ എത്തുന്ന ഇന്ത്യൻ ടീമിന് അബഹയിലെ പ്രമുഖ പ്രവാസി ഫുട്ബാൾ ക്ലബ്ബുകളായ ഫാൽക്കൺ എഫ്.സി, മെട്രോ സ്പോട്സ്, അബഹ പ്രവാസി മലയാളി കൂട്ടായ്മയായ സ്​റ്റാർ ഓഫ് അബഹ എന്നിവ സ്വീകരണം നൽകി.

അബഹയിൽ അഫ്ഗാനിസ്​താനെ നേരിടാൻ ടീം സജ്ജമാണെന്ന് ഇന്ത്യൻ ടീം കോച്ച് കൊയേഷ്യക്കാരനായ ഇഗോർ സ്​റ്റിമാക് പ്രതികരിച്ചു. അബഹയിലെ കിങ് ഫഹദ് റോഡിൽ ബാഹസ് പാലത്തിന് സമീപമുള്ള ദമക്ക് സ്​റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10നാണ് മത്സരം. 2026ൽ​​ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കും 2027ൽ​ സൗ​ദി​യി​ൽ ​ന​ട​ക്കാ​നി​രി​ക്കുന്ന ഏഷ്യകപ്പ് ടൂർണമെൻറിലേക്കുമുള്ള യോഗ്യത റൗണ്ട്​ മത്സരത്തിലെ ഒരു കളിയാണ്​ അബഹയിൽ നടക്കുന്നത്.​ ​

ഫുട്ബാളിന് നല്ല സ്വീകാര്യതയുള്ള അബഹയിൽ ഇങ്ങനെ ഒരു മത്സരം വരുന്നത് ഇന്ത്യൻ പ്രവാസികളെ ആവേശത്തിലാക്കിയിട്ടുണ്ട്. അബഹയിലെയും പരിസരപ്രദേശങ്ങളിലെയും ഇന്ത്യൻ സ്കൂളുകളിലെയും കുട്ടികൾക്ക്​ കളി കാണാൻ അവസരം നൽകണമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ് സേവനവിഭാഗം മെമ്പർ ബിജു കെ. നായർ പറഞ്ഞു. ഇങ്ങനെ ഒരു അവസരം എല്ലാ ഇന്ത്യക്കാരും മുതലാക്കണമെന്ന് ഫാൽക്കൻ എഫ്​.സി മനേജർ ജമീൽ അഭ്യർഥിച്ചു.

Tags:    
News Summary - Weather Conditions in Abaha Favorable for the match - Sahal Abdul Samad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.