ഇറ്റലി X വടക്കൻ അയർലൻഡ്, വെയ്ൽസ് X ബോസ്നിയ; യൂറോപ്യൻ പ്ലേ ഓഫിൽ വമ്പൻ പോരുകൾ, നറുക്കെടുപ്പ് പൂർത്തിയായി

ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കളിക്കാനുള്ള അവസാന അവസരമായ പ്ലേ ഓഫിന്‍റെ യൂറോപ്യൻ മേഖല നറുക്കെടുപ്പ് പൂർത്തിയായി. 16 ടീമുകൾ പങ്കെടുക്കുന്ന പ്ലേ ഓഫിൽ വമ്പൻ പോരാട്ടങ്ങളാണ് നടക്കുക. നാലു തവണ വിശ്വകിരീടം നേടിയ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ.

ഇറ്റലിയിലാണ് മത്സരം. വെയ്‍ൽസ് സ്വന്തം നാട്ടിൽ ബോസ്നിയ-ഹെർസഗോവിനയുമായി ഏറ്റുമുട്ടും. 16 ടീമുകൾ നാല് പാത്തുകളായി തിരിഞ്ഞ് സെമി ഫൈനലും ഫൈനലും കളിക്കും. ഇതിൽ ജേതാക്കളായെത്തുന്ന നാല് ടീമുകൾ ലോകകപ്പിന് ടിക്കറ്റെടുക്കും. റിപബ്ലിക് ഓഫ് അയർലൻഡ് ചെക്ക് റിപബ്ലിക്കുമായും ഡെന്മാർക്ക് വടക്കൻ മാസിഡോണിയയുമായും മത്സരിക്കും. പാത്ത് സിയിൽ തുർക്കിയ-റുമാനിയ, സ്ലോവാക്യ- കൊസോവോ മത്സരങ്ങളും പാത്ത് ഡിയിൽ ഡെന്മാർക്ക്-നോർത്ത് മാഡിഡോണിയ, ചെക് റിപ്പബ്ലിക്- അയർലൻഡ് മത്സരവും നടക്കും. അടുത്ത വർഷം മാർച്ചിലാണ് സെമി ഫൈനൽ. 31ന് ഫൈനലും നടക്കും.

വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസും മെക്സികോയും കാന‍ഡയും സംയുക്തമായാണ് ഫുട്ബാൾ ലോകകപ്പിന് വേദിയാകുന്നത്. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ കളിക്കുന്ന ലോകകപ്പിലേക്ക് ഇതുവരെ 42 ടീമുകൾ ടിക്കറ്റെടുത്തു. ആതിഥേയരെന്ന നിലയിൽ യു.എസും മെക്സികോയും കാന‍ഡയും നേരിട്ടെത്തിയപ്പോൾ യോഗ്യത കടമ്പകൾ കടന്നാണ് മറ്റു 39 സംഘങ്ങളുടെ വരവ്. ബാക്കി ആറ് ടീമുകളെ പ്ലേ ഓഫിലൂടെ ലോകകപ്പിനെത്തും.

ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നോർവേ, പോർചുഗൽ, ജർമനി, നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം ടീമുകളാണ് യൂറോപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടിയത്. ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് വഴി രണ്ടും ടീമുകളും ലോകകപ്പിനെത്തും.

യൂറോപ്യൻ പ്ലേ ഓഫ് മത്സരങ്ങൾ

പാത്ത് എ

Italy v Northern Ireland

Wales v Bosnia-Herzegovina*

പാത്ത് ബി

Ukraine v Sweden*

Poland v Albania

പാത്ത് സി

Turkey v Romania

Slovakia v Kosovo*

പാത്ത് ഡി

Denmark v North Macedonia

Czech Republic v Republic of Ireland*

ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് സെമിഫൈനലിൽ ന്യൂ കാലഡോണിയ അവരുടെ നാട്ടിൽ ജമൈക്കയെ നേരിടും. ജയിക്കുന്ന ടീം ഫൈനലിൽ ആഫ്രിക്കൻ ടീമായ ഡി.ആർ കോംഗോയെ അവരുടെ നാട്ടിൽ നേരിടും. രണ്ടാം സെമിഫൈനലിൽ ബൊളീവിയ സ്വന്തം നാട്ടിൽ സുറിനെമയയുമായി ഏറ്റുമുട്ടും.

ജയിക്കുന്നവർ ഏഷ്യൻ പ്ലേ ഓഫ് ടീം ആയ ഇറാഖിനെ അവരുടെ നാട്ടിൽ നേരിടും ഫൈനലിൽ ജയിക്കുന്ന രണ്ടു ടീമുകൾ ലോകകപ്പിനെത്തും. ഫിഫ റാങ്കിങ്ങിലെ ഉയർന്ന റാങ്കാണ് ഇറാഖ്, ഡി.ആർ കോംഗോ ടീമുകൾക്ക് പ്ലേ ഓഫ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നൽകിയത്.  

യോഗ്യത നേടിയ മറ്റു ടീമുകൾ

ആതിഥേയർ: കാനഡ, മെക്സികോ, യു.എസ്

ആഫ്രിക്ക: അൾജീരിയ, കേപ് വെർഡെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, മൊറോക്കോ, സെനഗാൾ, ദക്ഷിണാഫ്രിക്ക, തുനീഷ്യ

ഏഷ്യ: ഇറാൻ, ജപ്പാൻ, ജോർഡൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബകിസ്താൻ, ആസ്ട്രേലിയ*

ഓഷ്യാനിയ: ന്യൂസിലൻഡ്

തെക്കേ അമേരിക്ക: അർജന്റീന, ബ്രസീൽ, കൊളംബിയ, എക്വഡോർ, പരഗ്വേ, ഉറുഗ്വായ്

കോൺകകാഫ്: കുറസാവോ, ഹെയ്തി, പാനമ.

Tags:    
News Summary - Wales host Bosnia and NI visit Italy in play-offs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.