എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ലിവർപൂൾ പ്രതിരോധ താരം വിർജിൽ വാൻഡൈക്കിന് സീസൺ നഷ്ടമോ? ലിവർപൂൾ ആരാധകർ ഉറ്റുനോക്കുന്ന സംഭവമാണിത്. പരിക്ക് ഗുരുതരമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എവർട്ടൻ ഗോളി പിക്ഫോർട്ടുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേൽക്കുന്നത്. കാലിെൻറ ലിഗ്മെൻറിന് പരിക്കേറ്റ വാൻഡൈക്കിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളൊക്കെ നഷ്ടമായാൽ ലിവർപൂളിന് കനത്ത നഷ്ടമായേക്കും.
നേരത്തെ, ഗോളി അലിസൻ ബെക്കറിനും പരുക്കേറ്റിരുന്നു. ഇതിൽ നിന്ന് അലിസൻ ഇതുവരെ മോചിതനായിട്ടില്ല. ഓർക്കാപുറത്ത് മറ്റൊരു സുപ്രധാന താരത്തിനും പരിക്കേൽക്കുന്നത് കോച്ച് യുർഗൻ ക്ലോപ്പിെൻറ കണക്കുകൂട്ടലുകൾ തെറ്റിക്കും.
ക്ലോപ്പിെൻറ കീഴിൽ വാൻഡൈക്കും അലിസനും ഒന്നിച്ചിറങ്ങിയത് 70 ലീഗ് മത്സരങ്ങളിലാണ്. ഇതിൽ 56ലും ചെമ്പട ജയം നേടി. പത്തെണ്ണം സമനിലയായപ്പോൾ തോൽവി നാലിൽ മാത്രമെന്ന് കണക്കുകൾ പറയുന്നു. ഇരുവരും ഒന്നിച്ചിറങ്ങിയ 80 ശതമാനത്തോളം മത്സരങ്ങളിലും ജയം ലിവർപൂളിന് ഒപ്പമുണ്ടായിരുന്നു.
ഇരുവരും വരുന്നതിന് മുമ്പ് 92 ലീഗ് മത്സരങ്ങളാണ് ക്ലോപ്പിെൻറ കീഴിൽ ലിവർപൂൾ കളിച്ചത്. ഇതിൽ ജയം 49-ൽ മാത്രം. 27 സമനില വഴങ്ങിയപ്പോൾ 16ഉം തോറ്റു. അലിസനും വാൻഡൈക്കുമില്ലാതെ ഇറങ്ങിയ മത്സരങ്ങളിൽ ലിവർപൂൾ ജയിച്ചത്,53 ശതമാനത്തിൽ മാത്രം.
ഇരുവരും ഇല്ലാതെ എത്രത്തോളം ടീമിന് മുന്നേറാനാവുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.