ഇന്ത്യ അണ്ടർ 17 ടീം ആസ്പയറിൽ പരിശീലനത്തിൽ
ദോഹ: അണ്ടർ 17 ഏഷ്യാകപ്പ് ഫുട്ബാൾ സന്നാഹത്തിന്റെ ഭാഗമായി ദോഹയിലെത്തിയ ഇന്ത്യൻ കൗമാരസംഘത്തിന് ചൊവ്വാഴ്ച രണ്ടാമങ്കം. ആതിഥേയരായ ഖത്തറിനെതിരെ പ്രാദേശികസമയം രാത്രി 7.30 ആസ്പയർ സ്പോർട്സ് അക്കാദമിയിലാണ് മത്സരം.
രണ്ടു ദിവസം മുമ്പ് നടന്ന ആദ്യമത്സരത്തിൽ ഇന്ത്യ 3-1ന് ഖത്തറിനോട് തോറ്റിരുന്നു. കോച്ച് ബിബിയാനോ ഫെർണാണ്ടസിന് കീഴിൽ ഗോവയിൽ നവംബറിൽ ആരംഭിച്ച പരിശീലന ക്യാമ്പും കഴിഞ്ഞാണ് ഇന്ത്യൻകൗമാരക്കാർ ഖത്തറിലെത്തിയത്.
ആദ്യകളിയിൽ തോറ്റെങ്കിലും രണ്ടാം അങ്കത്തിൽ തിരികെയെത്താൻ ടീം സജ്ജമായതായി കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.