ചാമ്പ്യൻസ്​ ലീഗ്​ ഫിക്​സ്​ചറായി; പി.എസ്​.ജി, സിറ്റി ഒരേ ഗ്രൂപിൽ- തീപാറും പോരാട്ടങ്ങൾ 14മുതൽ

ഇ​സ്​​തം​ബൂ​ൾ: ലോകം കൺപാർത്തുനിൽക്കുന്ന ആവേശപ്പോരാട്ടങ്ങൾക്ക്​ മൈതാനമുണരാൻ നാളുകൾ ബാക്കിനിൽക്കെ ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ ഫിക്​സ്​ചറായി. ബാ​ഴ്​​സ​ലോ​ണ വി​ട്ട്​ മെ​സ്സി ചേ​ക്കേ​റി​യ ഫ്ര​ഞ്ച്​ ടീം ​പി.​എ​സ്.​ജി​യും ബാഴ്​സ പഴയ കോച്ച്​ പെപ്​ ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ഒരേ ഗ്രൂപിൽ വരുന്നുവെന്നതാണ്​ കൗതുകങ്ങളിലൊന്ന്​. കഴിഞ്ഞ സീസൺ സെമിയിൽ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്ക്​ പി.എസ്​.ജിയെ വീഴ്​ത്തിയിരുന്നു. സിറ്റി പക്ഷേ, കലാ​ശപ്പോരിൽ ചെൽസിയോടുതോറ്റു.

റയൽ മഡ്രിഡ്​​ ഇന്‍റർ മിലാനും ശാക്​തറുമുൾപെട്ട ഡി ഗ്രൂപിലാണ്​. മൂവരും കഴിഞ്ഞ സീസണിലും ഒരേ ഗ്രൂപിൽ കളിച്ചവർ. ബി ​ഗ്രൂ​പ്പിലാ​ണ്​ ശ​രി​ക്കും മ​ര​ണ​ക്കളി. അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ്, ലി​വ​ർ​പൂ​ൾ, പോ​ർ​ട്ടോ, എ.​സി മി​ലാ​ൻ എ​ന്നീ നാ​ലു​പേ​രും വ​മ്പ​ന്മാ​ർ. ഗ്രൂ​പ്പ്​ ഇ ​യി​ൽ ബയേൺ മ്യൂണിക്കും ബാഴ്​സലോണയും തമ്മിലാണ്​ പ്രധാന പോരാട്ടം. ഡൈനാമോ കിയവും ബെൻഫിക്കയും മറ്റു ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക്​ യുവന്‍റസാണ്​ പ്രധാന വെല്ലുവിളി.

സെപ്​റ്റംബർ 14,15 തീയതികളിലാണ്​ ആദ്യ മത്സരങ്ങൾ. ഫൈനൽ അടുത്ത വർഷം മേയ്​ 28ന്​ റഷ്യയിലെ സെന്‍റ്​ പീറ്റേഴ്​സ്​ബർഗിൽ.

ഗ്രൂ​പ്പു​ക​ൾ

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, പി.​എ​സ്.​ജി, ലീപ്സീഷ്​, ബ്രൂ​ഗ്

അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ്, ലി​വ​ർ​പൂ​ൾ, പോ​ർ​ട്ടോ, എ.​സി മി​ലാ​ൻ

സ്പോ​ർ​ട്ടി​ങ്, ബൊ​റൂ​സി​യ, അ​യാ​ക്സ്, ബെ​സി​കി​റ്റാ​സ്

ഇ​ൻ​റ​ർ മി​ലാ​ൻ, റ​യ​ൽ മ​ഡ്രി​ഡ്, ഷ​ക്ത​ക​ർ, ഷെ​റി​ഫ്

ബ​യ​ൺ, ബാ​ഴ്​​സ​ലോ​ണ, ബെ​ൻ​ഫി​ക്ക, ഡൈ​ന​ാമോ കീ​വ്

വി​യ്യാ​റ​യ​ൽ, മാ​ൻ യു​​നൈ​റ്റ​ഡ്, അ​റ്റ്​​ലാ​ൻ​റ, യ​ങ് ബോ​യ്സ്

ലീ​ൽ, സെ​വി​യ്യ, സാ​ൽ​സ്ബ​ർ​ഗ്, വോ​ൾ​ഫ്സ്ബ​ർ​ഗ്

ചെ​ൽ​സി, യു​വ​ൻ​റ​സ്, സെ​നി​ത്, മാ​ൽ​മോ

Tags:    
News Summary - UCL Draw: Lionel Messi's PSG draw Pep Guardiola's Manchester City in Champions League group stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.