ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് വീണ്ടും തോൽവി. ടോട്ടൻഹാമിനെതിരെ മറുപടിയിലലാത്ത ഒറ്റ ഗോളിനാണ് യുനൈറ്റഡ് സീസണിലെ 12-ാം തോൽവി വഴങ്ങിയത്. ആദ്യ പകുതിയിലെ 13-ാം മിനിറ്റിൽ ജെയിംസ് മാഡിസനാണ് ടോട്ടൻഹാമിനായി ഗോൾ നേടിയത്.
യുനൈറ്റഡ് താരങ്ങൾ ആറ് തവണ ഗോൾവല ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും തിരിച്ചടിക്കാനായില്ല. പന്ത് കൈയടക്കത്തിലും പാസിന്‍റെ എണ്ണത്തിലും കൃത്യതയിലും മുന്നിൽനിന്ന ടോട്ടൻഹാം, ശക്തമായ പ്രതിരോധം തീർത്താണ് യുനൈറ്റഡിനെ പിടിച്ചുകെട്ടിയത്. ജയത്തോടെ അവർ പോയിന്‍റ് പട്ടികയിൽ 12-ാം സ്ഥാനത്തെത്തുകയും ചെയ്തു.
അതേസമയം സീസണിൽ 25 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എട്ട് മത്സരങ്ങളിൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാനായത്. അഞ്ചണ്ണത്തിൽ സമനില കണ്ടെത്തിയപ്പോൾ ശേഷിച്ച പന്ത്രണ്ടിലും തോറ്റു. 29 പോയിന്‍റുമായി 15-ാം സ്ഥാനത്താണ് യുനൈറ്റഡ്. 60 പോയന്‍റുമായി ഒന്നാമതുള്ള ലിവർപൂൾ സീസണിൽ ഒറ്റ മത്സരത്തിൽ മാത്രമാണ് തോറ്റത്. ആർസനൽ, നോട്ടിംഫോറെസ്റ്റ്, മാഞ്ചസ്റ്റർ സിറ്റി എന്നിവയാണഅ ആദ്യ നാല് സ്ഥാനങ്ങളിലുള്ള മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.