കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ
കൊച്ചി: ഐ.എസ്.എൽ േപ്ലഓഫിൽ വല്ല സാധ്യതയും അവശേഷിക്കുന്നെങ്കിൽ അതിലേക്ക് അവസാന മൂന്നും ജയിക്കുകയെന്ന സ്വപ്നവുമായി കേരളം സ്വന്തം തട്ടകത്തിൽ ബൂട്ടുകെട്ടുന്നു. കരുത്തരായ ഉരുക്കുനഗരക്കാരാണ് എതിരാളികൾ. 21 കളികളിൽ 24 പോയന്റ് മാത്രമുള്ള, പോയന്റ് പട്ടികയിൽ ഒമ്പതാമതുള്ള മഞ്ഞപ്പടക്ക് േപ്ലഓഫിലേക്ക് ജയം മാത്രം പോരാ. മറ്റു ടീമുകൾ നിരന്തരം തോറ്റ് കനിയുകകൂടി വേണം. സമീപകാല പ്രകടനങ്ങൾ പരിഗണിച്ചാൽ ബ്ലാസ്റ്റേഴ്സ് സാധ്യത തീരെ ദുർബലം. കൊച്ചിയിൽ കളിച്ച അവസാന രണ്ടിലും സ്കോർ ബോർഡ് ചലിപ്പിക്കാൻപോലും ടീമിനായിട്ടില്ല. എന്നാൽ, ജംഷഡ്പുരിനോട് ഇവിടെ തോറ്റില്ലെന്നത് മാത്രമാണ് ഏക പ്രതീക്ഷ. നിലവിൽ, േപ്ലഓഫ് ഉറപ്പിച്ചുകഴിഞ്ഞ ടീമാണ് ജംഷഡ്പുർ. 37 പോയന്റുമായി നാലാമതാണ് പോയന്റ് പട്ടികയിൽ. ഇരു ടീമുകളും മൊത്തം 17 വട്ടം മുഖാമുഖം നിന്നതിൽ ബ്ലാസ്റ്റേഴ്സ് അഞ്ചുവട്ടം ജയിച്ചപ്പോൾ എതിരാളികൾ നാലെണ്ണവും ജയം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.