ഖത്തർ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് വിളംബരംകുറിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ സോക്കർ ഫീവർ ടൂർണമെന്റൽ ഏറ്റുമുട്ടിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച
ജനപ്രതിനിനിധികളുടെ ടീമും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച
ഡി.സി.സി ഭാരവാഹികളുടെ ടീമും
ആലുവ: ഖത്തർ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് വിളംബരംകുറിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ സോക്കർ ഫീവർ ടൂർണമെന്റിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ബ്രസീൽ ടീമിനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള അർജന്റീന ടീം തകർത്തു.
ആലുവ ബൈപാസ് കവലയിലെ സ്പോർട്സ് ഓൺ ടർഫിൽ നടന്ന മത്സരത്തിൽ പ്രതിപക്ഷ നേതാവ് നയിച്ച ജനപ്രതിനിധികളുടെ ടീമിനെ ഡി.സി.സി ഭാരവാഹികളുടെ ടീം രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്. പ്രതിപക്ഷ നേതാവിന്റെ മികച്ച പ്രതിരോധവും എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവരുടെ ആക്രമണവും മറികടന്നാണ് ഡി.സി.സി ഭാരവാഹികളുടെ ടീം വിജയം വരിച്ചത്.
ജനപ്രതിനിധി ടീമിൽ എം.എൽ.എമാരായ റോജി എം.ജോൺ, അൻവർ സാദത്ത് ടോണി ചമ്മിണി, ദീപക് ജോയ്, ടി.ജി. സുനിൽ, എം.ജെ. ജോമി എന്നിവർ അണിനിരന്നു. ഡി.സി.സി ടീമിൽ അജിത് അമീർ ബാവ, പി.എസ്. സുധീർ, ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, പ്രദീപ് കുമാർ, ഷൈൻ, സുജിത് പോൾ, സജീവൻ, ലത്തീഫ് എന്നിവരും അണിനിരന്നു.
ബെന്നി ബഹനാൻ എം.പി, എം.ഒ. ജോൺ, കെ.പി. ധനപാലൻ എന്നിവർ താരങ്ങളെ പരിചയപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിച്ച കെ.എസ്.യു ടീമും, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി നയിച്ച യൂത്ത് കോൺഗ്രസ് ടീമും ടൂർണമെന്റിൽ ഏറ്റുമുട്ടി. മഹിള കോൺഗ്രസ് ജനപ്രതിനിധികളുടെ ടീം മഹിള കോൺഗ്രസ് ഭാരവാഹികളുടെ ടീമിനെ നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.