ലണ്ടൻ: കളിയഴകും ഗ്ലാമറും ഇഴചേർന്നുനിന്ന രണ്ടു സൂപർ താരങ്ങളും അവരുടെ ക്ലബുകളും ഇത്തവണ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കടക്കാനാവാതെ തോറ്റു മടങ്ങുേമ്പാൾ പിറക്കുന്നത് പുതുചരിത്രം. 16 വർഷത്തിനിടെ ആദ്യമായാണ് ഇരുവരിലൊരാൾ പോലുമില്ലാതെ യൂറോപിന്‍റെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് ലൈനപ്പാകുന്നത്.
മെസ്സി നയിച്ച കറ്റാലൻ സംഘം ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്കു മുന്നിൽ ആദ്യപാദ കണക്കുകളിൽ തട്ടി തോറ്റപ്പോൾ യുവെ പോർച്ചുഗീസ് ക്ലബായ യുവെയോടും തോറ്റു മടങ്ങുകയായിരുന്നു. 2004/05 വർഷമായിരുന്നു ഏറ്റവുമൊടുവിൽ ഇരുവരുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് വേദിയുണർന്നത്. അന്നുപക്ഷേ, ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ കത്തിപ്പടർന്നു തുടങ്ങിയിരുന്നുവെന്നത് മാത്രമാണ് പറയാവുന്നത്. െമസ്സി എല്ലാം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഏറ്റവുമൊടുവിൽ ഇരുവരും മുഖാമുഖം നിന്ന ഗ്രൂപ് ഘട്ടത്തിൽ ബാഴ്സലോണ 3-0ന് ജയിച്ചിരുന്നു.
ഇരുവരും പുറത്താകുന്നതോടെ യൂറോപിന്‍റെ പുതിയ അവതാരങ്ങളായി ആഘോഷിക്കപ്പെടുന്ന കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് തുടങ്ങിയവർ അതേ പദവിയേറി തുടങ്ങിയെന്നതും ശ്രേദ്ധയം.
ബാഴ്സലോണയിൽ മെസ്സിയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ജീൻ ലപ്പോർട്ട പുതിയ പ്രസിഡന്‍റായി എത്തിയ ക്ലബിൽ താരം അടുത്ത സീസണിലും ബൂട്ടണിയുമോ എന്ന് കണ്ടറിയണം. ഏറ്റവുമൊടുവിൽ പി.എസ്.ജിക്കെതിരായ മത്സരത്തിൽ പോലും ബാഴ്സ മുന്നേറ്റവും മധ്യനിരയും എണ്ണയിട്ട യന്ത്രം കണക്കെ അതിവേഗം കളി നയിച്ചതിനു പിന്നിൽ മെസ്സിയായിരുന്നുവെന്നത് കൂട്ടിവായിക്കുേമ്പാൾ ക്ലബിന് താരമില്ലാതെ എത്ര കണ്ട് മുന്നോട്ടുപോകാനാകുമെന്നതാണ് വിഷയം.
ക്രിസ്റ്റ്യാനോക്ക് പക്ഷേ, 2022 വരെ യുവെയുമായി കരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.