കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ക്യാപ്റ്റൻ അ​ഡ്രിയാൻ ലൂണ ​പരി​ശീ​ല​ന​ത്തി​ൽ

സൂപ്പർ കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സ് v/s രാജസ്ഥാൻ യുണൈറ്റഡ്

മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി‍യുടെ 2025-26 സീസൺ മത്സരങ്ങൾക്ക് സൂപ്പർ കപ്പിൽ വ്യാഴാഴ്ച രാജസ്ഥാനെതിരെ നടക്കുന്ന പോരാട്ടത്തോടെ തുടക്കം. ബംബോലിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകീട്ട് 4.30നാണ് ഗ്രൂപ് ഡിയിലെ മത്സരം. ഐ ലീഗ് ടീമാണ് രാജസ്ഥാൻ യുനൈറ്റഡ്. കഴിഞ്ഞ സീസൺ ഐ ലീഗിൽ ഇവർ അഞ്ചാം സ്ഥാനമാണ്. ബ്ലാസ്റ്റേഴ്സും രാജസ്ഥാനും മുഖാമുഖം വരുന്നത് ഇതാദ്യം.

പുതിയ വിദേശ സൈനിങ്ങുകളും ഇന്ത്യൻ യുവതാരങ്ങളുൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ എത്തിയിരിക്കുന്നത്. കളിക്കാർ നന്നായി തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും രാജസ്ഥാൻ യുനൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരായതിനാൽ ശ്രദ്ധിക്കണമെന്നും മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാല പറഞ്ഞു. കളിക്കളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്ബാൾ കളിക്കാനാണ് ശ്രമമെന്ന് നായകൻ അഡ്രിയാൻ ലൂണ കൂട്ടിച്ചേർത്തു. ഗ്രൂപ്പിൽ എസ്.സി ഡൽഹി, മുംബൈ സിറ്റി എഫ്‌.സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു എതിരാളികൾ.

നോർത്ത് ഈസ്റ്റ്- ജാംഷഡ്പുർ സമനില

സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-ജാംഷഡ്പുർ എഫ്.സി ഗ്രൂപ് ബി മത്സരം സമനിലയിൽ കലാശിച്ചു. രണ്ട് ഗോളിന് പിറകിൽ നിന്ന ജാംഷഡ്പുർ രണ്ടെണ്ണം തിരിച്ചടിച്ചാണ് ഒപ്പമെത്തിയത്. ആദ്യ കളിയിൽ നോർത്ത് ഈസ്റ്റിനെ ഇന്റർ കാശി 2-2ൽ തളച്ചിരുന്നു. ജാംഷഡ്പുരാവട്ടെ എഫ്.സി ഗോവയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനും തോറ്റു. ഇതോടെ ഇരുടീമിന്റെ‍യും നോക്കൗട്ട് സാധ്യതകൾ മങ്ങിയിട്ടുണ്ട്. 

Tags:    
News Summary - Super Cup; Kerala Blasters v/s Rajasthan United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.