പെനാൽറ്റി വലയിലാക്കി ഛേത്രി; ഏഷ്യൻ ഗെയിംസിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ; പ്രീ-ക്വാർട്ടർ സാധ്യത നിലനിർത്തി

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഫുട്ബാൾ ഗ്രൂപ്പ് രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. ഒരു ഗോളിനാണ് ബംഗ്ലാദേശിനെ കീഴടക്കിയത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ശക്തരായ ചൈനയോട് 5-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ജയത്തോടെ ഇന്ത്യ പ്രീ-ക്വാർട്ടർ സാധ്യത നിലനിർത്തി. 24ന് നടക്കുന്ന മത്സരത്തില്‍ മ്യാന്മറിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് നോക്കൗട്ട് ഉറപ്പിക്കാം. ആക്രമണ ഫുട്ബാളിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഗോൾരഹിതമായാണ് ഒന്നാം പകുതി അവസാനിച്ചത്.

മത്സരത്തിന്റെ 83ാം മിനിറ്റില്‍ ബംഗ്ലാദേശ് നായകന്‍ റഹ്‌മത് ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനെ തുടർന്ന് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി പന്ത് അനായാസം വലയിലാക്കി.

Tags:    
News Summary - Sunil Chhetri scores as India beats Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.