Posted On
date_range Updated On
date_range സലാഹിനൊപ്പം സുവർണപാദുകം പങ്കിട്ട് സൺ ഹ്യൂങ് മിൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായി സുവർണപാദുകം ഏഷ്യയിലേക്ക്. ടോട്ടൻഹാമിന്റെ ദക്ഷിണ കൊറിയൻ സ്ട്രൈക്കർ സൺ ഹ്യൂങ് മിൻ 23 ഗോളുമായി ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാഹുമായി ഗോൾഡൻ ബൂട്ട് പങ്കിട്ടു. 22 ഗോളുമായി മുന്നിലുണ്ടായിരുന്ന സലാഹ്, അവസാന മത്സരത്തിൽ വുൾവ്സിനെതിരെ സ്കോർ ചെയ്താണ് 23ലെത്തിയത്. സൺ ഞായറാഴ്ച നോർവിച്ചിനെതിരെ രണ്ട് ഗോളടിച്ച് ഒപ്പമെത്തി.
2017-18 സീസണിൽ ഗോൾഡൻ ബൂട്ട് നേടിയ സലാഹ്, പിറ്റേവർഷം ഒബുമെയാങ്, സാഡിയോ മനേ എന്നിവരുമായി പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.