സുദേവ എഫ്​.സി ​െഎ ലീഗിൽ

ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായ സുദേവ എഫ്​.സി ​െഎ ലീഗിന്​. ​െഎ.എസ്​.എൽ ക്ലബായ ഡൽഹി ഡൈനാമോസ്​ നഗരം വിട്ടതോടെ ദേശീയ ക്ലബ്​ ഫുട്​ബാളിൽ ഇടം നഷ്​ടമായ തലസ്ഥാന നഗരിക്ക്​ ലീഗ്​ ഫുട്​ബാളിലേക്കുള്ള തിരിച്ചുവരവാണിത്​. ഇതാദ്യമായാണ്​ ഡൽഹിയിൽനിന്ന്​ ഒരു ക്ലബ്​ ​െഎ ലീഗ്​ പ്രവേശനം നേടുന്നത്​.

പുതിയ സീസണിലേക്ക്​ ​നേരിട്ട്​ പ്രവേശനം തേടി മൂന്നു​ ക്ലബുകളാണ്​ ​അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷനെ സമീപിച്ചത്​. ഇവരിൽ ഷില്ലോങ്ങിൽനിന്നുള്ള റിനിതിനെ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്തതിനാൽ പരിഗണിച്ചില്ല. വിശാഖപട്ടണത്തുനിന്നുള്ള ശ്രീനിധി എഫ്​.സി 2021-22 സീസണിലൂടെ ​െഎ ലീഗി​െൻറ ഭാഗമാവും.

ഡൽഹി ഫുട്​ബാൾ ചരിത്രത്തിലെ നിർണായക നേട്ടമെന്നായിരുന്നു സുദേവയുടെ ​െഎ ലീഗ്​ പ്രവേശനത്തെ കുറിച്ച്​ ഫുട്​ബാൾ ഡൽഹി പ്രസിഡൻറ്​ ഷാജി പ്രഭാകര​െൻറ പ്രതികരണം. നേരത്തേ മൂൺലൈറ്റ്​ എഫ്​.സി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്​. 2016ൽ പുതിയ മാനേജ്​മെൻറിനു കീഴിൽ സുദേവ എഫ്​.സിയായി മാറി. കഴിഞ്ഞ സീസണിൽ ​െഎ ലീഗിൽ മത്സരിച്ച 11 ടീമുകളിൽ മോഹൻ ബഗാൻ എ.ടി.കെയുമായി ലയിച്ച്​ ​െഎ.എസ്​.എല്ലി​െൻറ ഭാഗമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.