സുബ്രതോ യോഗ്യത: മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ടീമുകൾ സെമിയിൽ

മലപ്പുറം: സുബ്രതോ കപ്പിന്‍റെ സംസ്ഥാനതല യോഗ്യത മത്സരങ്ങൾക്ക് മലപ്പുറത്ത് തുടക്കം. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ടീമുകൾ സെമിയിലെത്തി.

ആദ്യ റൗണ്ടിൽ പാലക്കാടിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കും ക്വാർട്ടറിൽ ആലപ്പുഴയെ നാല് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ആതിഥേയരായ മലപ്പുറം സെമി യോഗ്യത നേടിയത്. ക്വാർട്ടർ ഫൈനലിൽ കാസർകോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പത്തനംതിട്ടയെയും വയനാട് തൃശൂരിനെയും കോഴിക്കോട് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തിയാണ് സെമിയുറപ്പിച്ചത്.

തിങ്കാളാഴ്ച സെമി ഫൈനൽ പോരാട്ടത്തിൽ വയനാട് കോഴിക്കോടിനെയും മലപ്പുറം കാസർകോടിനെയും നേരിടും.

Tags:    
News Summary - Subrato qualification: Malappuram, Kozhikode, Wayanad and Kasaragod teams in semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.