ബംഗളൂരുവിൽ നടക്കുന്ന സുബ്രതോ കപ്പ് ഇന്റർനാഷനൽ ഫുട്ബാൾ ടൂർണമെന്റ് അണ്ടർ 15 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ ടീമും എൻ.സി.സി (ഗോവ, കർണാടക) ടീമും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
സുബ്രതോ കപ്പ്; കേരളത്തിനായി ഗോളടിച്ച് ചേലേമ്പ്രയുടെ ജയത്തുടക്കം
ചേലേമ്പ്ര: ബംഗളൂരുവിൽ നടക്കുന്ന സുബ്രതോ കപ്പ് ഇന്റർനാഷനൽ ഫുട്ബാൾ ടൂർണമെന്റ് അണ്ടർ 15 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് എൻ.സി.സി (ഗോവ, കർണാടക)ടീമിനെ തോൽപ്പിച്ചു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തികച്ചും ആധികാരികമായായിരുന്നു കേരളത്തിന്റെ ജയം. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ മുഹമ്മദ് ആരിഷ് ഖാന്റെ ഹെഡറിലൂടെ കേരളം ലീഡ് നേടി.
ഇരു പകുതികളിലും രണ്ടു വീതം ഗോളുകൾ നേടിയാണ് കേരളം പട്ടിക പൂർത്തിയാക്കിയത്. മുഹമ്മദ് ഫെസിൻ രണ്ടു ഗോളുകളും അസുമൽ, മുഹമ്മദ് ഹാരിഷ് ഖാൻ എന്നിവർ ഓരോ ഗോളുകളും നേടി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച ഒമ്പതിന് ആർമി ബോയ്സിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.